മുഗൾ-ഇ-ആസാം എന്ന ക്ലാസിക് ചലച്ചിത്രം പിറവിയെടുത്തിട്ട് അറുപത്താണ്ട്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഗൾ-ഇ-ആസാം എന്ന ക്ലാസിക് ചലച്ചിത്രം പിറവിയെടുത്തിട്ട് അറുപത്താണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 08:45 pm IST
Facebook
Twitter
WhatsAppTelegram

കെ. ആസിഫ് സംവിധാനം ചെയ്ത് ഷാപൂർജി പല്ലോഞ്ചി നിർമ്മിച്ച 1960 ലെ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് മുഗൾ-ഇ-ആസാം . പൃഥ്വിരാജ് കപൂർ , ദിലീപ് കുമാർ , മധുബാല എന്നിവർ അഭിനയിച്ച ചിത്രം ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു . അക്കാലം വരെയും ഹിന്ദി ചലച്ചിത്രലോകം കാണാത്ത വൻ റിലീസായിരുന്നു ചിത്രത്തിന് ലഭിച്ചത് . അതുപോലെ തന്നെ വളരെക്കാലം നിറഞ്ഞ സദസ്സിൽ പ്രദർശന വിജയം നേടിയ ചിത്രം കൂടിയാണ് മുഗൾ – ഇ – ആസാം. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയായിരുന്നു അത് .

ആദ്യമായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം , കളർ ചലച്ചിത്രമായി പ്രദർശനത്തിനെത്തിയതും മുഗൾ – ഇ – ആസാം ആണ് . 2004 നവംബറിൽ കളർ ചിത്രമായി പുറത്തിറങ്ങിയപ്പോഴും വൻവിജയമാണ് ചിത്രം കരസ്ഥമാക്കിയത് . ഇരുപത് പാട്ടുകളോളം ഈ ചലച്ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചിരുന്നു എന്നാൽ ചലച്ചിത്രത്തിന്റെ പ്രദർശന സമയം നീണ്ടു പോയത് കൊണ്ട് പലതും മുറിച്ചു മാറ്റപ്പെട്ടു . ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതജ്ഞനായ ഉസ്താദ് ഗുലാം അലി ഖാൻ ഈ ചലച്ചിത്രത്തിന് വേണ്ടി രണ്ടു പാട്ടുകൾ ആലപിച്ചിട്ടുണ്ട് .

കെ ആസിഫ് എന്ന സംവിധായകന്റെ ആകെയുള്ള രണ്ടു ചലച്ചിത്രങ്ങളിൽ ഒന്നാണ് മുഗൾ – ഇ – ആസാം . ചലച്ചിത്രം ഇറങ്ങി അറുപതു വർഷം തികയുമ്പോൾ , ഈ ചിത്രത്തിന്റെ ഹിന്ദി , റോമൻ , ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ ഉള്ള തിരക്കഥകൾ , കാലിഫോർണിയയിൽ ഉള്ള മാർഗരറ്റ് ഹെറിക്ക് ലൈബ്രറിയിൽ ലഭ്യമാക്കിയിരിക്കുന്നു . മാർഗരറ്റ് ഹെറിക്ക് ലൈബ്രറി , ചലനാത്മക ചിത്രങ്ങളുടെ ചരിത്രവും , അവയുടെ നിർമ്മാണവും , വ്യവ്യസായ തലത്തിൽ അവയുടെ മൂല്യവും അടങ്ങുന്ന വിവരങ്ങൾ സൂക്ഷിക്കുന്ന ലോകത്തെ പ്രശസ്തമായ ലൈബ്രറികളിൽ ഒന്നാണ് .

ഇംഗ്ലണ്ടിൽ താമസമാക്കിയ ആസിഫിന്റെ പുത്രൻ അക്ബർ ആസിഫ് , മുഗൾ – ഇ – ആസാമിന്റെ അറുപതാം വർഷം ആഘോഷിക്കുന്നത് , ചിത്രത്തിന്റെ തിരക്കഥ ഹോളിവുഡിലെ ഓസ്കർ ലൈബ്രറിയിൽ അവതരിപ്പിച്ചു കൊണ്ടാണ് . എക്കാലത്തെയും മികച്ച കലാകാരൻമാർ കൈകോർത്ത സിനിമയുടെ തിരക്കഥ എന്നും സൂക്ഷിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ലൈബ്രറികളിൽ അക്ബർ ആസിഫ് തിരക്കഥകൾ അവതരിപ്പിച്ചതും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതും .

Tags: Classic MoviesDilip Kumar
Share
Tweet
SendShare

More News from this section

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies