ചൈനയേക്കാൾ കൂടുതൽ സുഹൃത്തുക്കൾ ഇന്ത്യയ്ക്ക് ; ഷീ ജിൻപിംഗിനെയും പോലും ഞെട്ടിച്ച മോദി സർക്കാരിന്റെ നയതന്ത്ര യുദ്ധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയേക്കാൾ കൂടുതൽ സുഹൃത്തുക്കൾ ഇന്ത്യയ്‌ക്ക് ; ഷീ ജിൻപിംഗിനെയും പോലും ഞെട്ടിച്ച മോദി സർക്കാരിന്റെ നയതന്ത്ര യുദ്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 07:16 pm IST
FacebookTwitterWhatsAppTelegram

കിഴക്കൻ ലഡാക്കിലെ ഇന്ത്യ– ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം തുടരുമ്പോൾ ലോകം ഒരു യുദ്ധത്തെ മുന്നിൽ കണ്ടിരുന്നു . ഇന്ത്യയ്‌ക്ക് മേധാവിത്വമുള്ള പ്രദേശങ്ങളിൽനിന്ന് ഇന്ത്യൻ സൈനികർ പിൻമാറണമെന്നാണ് ചൈനയുടെ ആവശ്യം അത് അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറിയിട്ടില്ല . മാത്രമല്ല ലോകരാജ്യങ്ങളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്തു .

ലോകത്ത് ശാന്തിയും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന മികച്ച ശക്തികളെല്ലാം ഇന്ത്യയോടൊപ്പം അണിനിരന്നു. അവരിൽ ചിലർ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിലെ ശക്തരായ അംഗങ്ങളാണെന്നത് ചൈന മനസിലാക്കിയിരുന്നു. ലോകത്ത് ബെയ്ജിങ്ങിനേക്കാൾ കൂടുതൽ ചങ്ങാതിമാർ ഡൽഹിക്കുണ്ടെന്ന് ചൈന മനസിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട് .

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ യുഎസിന്റെ നിലപാട് മറ്റൊരുതലത്തിലായിരുന്നു. ട്രംപിന്റെ പൂർണ പിന്തുണ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇതോടൊപ്പം ദക്ഷിണ ചൈന കടലിൽ മൂന്നു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ച് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്തു. ഇതോടെ ചൈന പരുങ്ങലിലായി.

മാത്രമല്ല ഇന്ത്യൻ നാവികസേന യുഎസ് നേവി, ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് തുടങ്ങി സൗഹൃദ നാവിക സേനകളുമായുള്ള പ്രവർത്തന സഹകരണം വർധിപ്പിക്കുകയും ചെയ്തു. ലോകശക്തികളായ മൂന്നു രാജ്യങ്ങൾ ചേർന്നുള്ള നീക്കങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തുടങ്ങി.

റഷ്യയുടെ പിന്തുണയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇന്ത്യയ്‌ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർഥന റഷ്യ നിശബ്ദമായി നിരസിച്ചു. എന്തിനു അടിയന്തിരഘട്ടത്തിൽ ആയുധങ്ങൾ പോലും എത്തിക്കാമെന്ന വാഗ്ദാനവും ഉണ്ടായി . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മോസ്കോ സന്ദർശനത്തോടെ അവർ പൂർണമായും ഇന്ത്യയുടെ കൂടെയായി. മിസൈലുകളും ബോംബുകളും പോർവിമാനങ്ങളും വാങ്ങുന്ന കാര്യം വേഗത്തിലാക്കാൻ റഷ്യ സമ്മതിച്ചു, ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തമായതോടെ റഷ്യയും ഇന്ത്യയും ഒന്നായി.

ഇതോടൊപ്പം ജപ്പാനും ഇന്ത്യൻ നാവിക സേനയ്‌ക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നായി. ഇന്ത്യൻ മഹാസമുദ്രത്തിൽ ജപ്പാനുമൊത്ത് ഇന്ത്യൻ നാവിക സേന നിരീക്ഷണവും പരിശീലനവും സജീവമാക്കി . ആണവായുധങ്ങൾ എടുക്കാതെ , ഒരു ബുള്ളറ്റ് പോലും പാഴാക്കാതെ ഇന്ത്യ നടത്തിയ നയതന്ത്ര യുദ്ധമായിരുന്നു അത് , പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഡിപ്ലോമാറ്റിക് സ്ട്രൈക്ക് .

Tags: India China Face OFF
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies