രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക്, സിഗ്ന 4825 ടികെ അവതരിപ്പിച്ച് ടാറ്റാ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക്, സിഗ്ന 4825 ടികെ അവതരിപ്പിച്ച് ടാറ്റാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 04:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : രാജ്യത്തെ മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ 47.5 ടൺ മൾട്ടി ആക്സിൽ ടിപ്പർ ആയ സിഗ്ന 4825 ടികെ വിപണിയിൽ. സിഗ്നയുടെ 29 ക്യുബിക് മീറ്റർ വിസ്താരമുള്ള വാഹക ശേഷി ഓരോ ട്രിപ്പിലും കൂടുതൽ ഭാരം വഹിക്കാൻ സഹായിക്കുന്നു. ഉയർന്ന ഉല്പാദനക്ഷമത എന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് പുതിയതായി പുറത്തിറക്കിയ വാഹനം സഹായിക്കുന്നു. ടാറ്റാ മോട്ടോഴ്സ് പവർ ഓഫ് സിക്സ് എന്ന അടിസ്ഥാനതത്വത്തെ ആസ്പദമാക്കി മികച്ച പ്രകടനം, ഉയർന്ന വാഹക ശേഷി, കുറഞ്ഞ ചെലവ്, മികച്ച സൗകര്യം, ഡ്രൈവർമാരുടെ സുരക്ഷ എന്നിവ പുതിയ വാഹനം ഉറപ്പുനൽകുന്നു

കുമ്മിൻസ് ISBe 6.7-ലിറ്റർ BS6 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1000-1700 ആർപിഎമ്മിൽ 950 എൻ എം ടോർക്കും 250 എച്ച് പി കരുത്തും ഈ എൻജിൻ പ്രദാനം ചെയ്യുന്നു. 430 എംഎം ഡിയ ഓർഗാനിക് ക്ലച്ച് ഉള്ള ഹെവി ഡ്യൂട്ടി ജി 1150 9 സ്പീഡ് ഗിയർബോക്‌സുമായി ശക്തമായ എഞ്ചിൻ ഇഴുകിച്ചേരുന്നു. കുറഞ്ഞ ഇന്ധനം മാത്രം ഉപയോഗിച്ച് ഗതാഗതം സാധ്യമാക്കുന്നതിനുള്ള ഗിയർ റേഷ്യോ ആണ് വാഹനത്തിൽ ഉള്ളത്. ലൈറ്റ്, മീഡിയം, ഹെവി എന്നീ ഡ്രൈവുകളിൽ വാഹനം ലഭ്യമാണ്. 29 ക്യുബിക് മീറ്റർ ടിപ്പർ ബോഡിയും ഹൈഡ്രോളിക്‌സും സഹിതം ആണ് വാഹനം പുറത്തിറക്കുന്നത്

ഏറ്റവും പുതിയ പ്രത്യേകതകൾ ആയ വിശാലമായ സ്ലീപ്പർ ക്യാബിൻ, ചെരിഞ്ഞ സ്റ്റീയറിംഗ് സംവിധാനം, അഡ്ജസ്റ്റ് ചെയ്യാവുന്ന സൗകര്യപ്രദമായ ഡ്രൈവിംഗ് സീറ്റ്, ഷിഫ്റ്റ് ഗിയറുകൾ എന്നിവയാണ് വാഹനത്തിനുള്ളത്. എല്ലാ കാലാവസ്ഥയിലും മികച്ച രീതിയിൽ വാഹനം ഓടിക്കുന്നതിന് ശക്തമായ എയർ കണ്ടീഷനിംഗ് സംവിധാനമുള്ള ക്യാബിൻ ആണ് വാഹനത്തിനുള്ളത്. ക്രാഷ് ടെസ്റ്റ് ചെയ്ത ക്യാബിൻ, ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന സീറ്റ്, റിയർവ്യൂ മിറർ, ബ്ലൈൻഡ് സ്പോട് മിറർ, തുടങ്ങിയവ ഏറ്റവും മികച്ച, സുരക്ഷിതമായ വാഹനമാക്കി ഇതിനെ മാറ്റുന്നു.

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളായ ഹിൽ സ്റ്റാർട്ട്‌ അസിസ്റ്റ്, എഞ്ചിൻ ബ്രേക്ക്‌, ഐസിജിടി ബ്രേക്ക്‌ എന്നിവ വാഹനത്തിൽ ഉണ്ട്. ഇത് വാഹനത്തിന് മികച്ച നിയന്ത്രണവും കുറഞ്ഞ ഉപയോഗ ചെലവും ഉറപ്പാക്കുന്നു. ചരക്ക് ഇറക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ തിരിച്ചറിയുന്നതിനും അത് തടയുന്നതിനും ഏറ്റവും ആധുനിക സെൻസർ സംവിധാനം വാഹനത്തിൽ ഉണ്ട്. ഇത് ഡ്രൈവറുടേയും ഓപ്പറേറ്ററുടെയും സുരക്ഷ ഉറപ്പാക്കുന്നു.

ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഡിജിറ്റൽ സൊലൂഷൻ ആയ ഫ്ലീറ്റ് എഡ്ജ് വാഹനത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിനും അതുവഴി ചെലവു കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച ഓഫറായ ആറുവർഷം അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ വാറണ്ടി.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies