ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ലെയ്പ്സിഗ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലെയ്പ്സിഗിന്റെ വിജയം. ഇതാദ്യമായാണ് ലെയ്പ്സിഗ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് യോഗ്യത നേടുന്നത്.
അദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 50-ാം മിനിട്ടില്‍ ലെയ്പ്സിഗിനായി ഓള്‍മോ ഹെഡറിലൂടെ ഗോള്‍ നേടി. തുടര്‍ന്ന് തിരിച്ചടിക്കാനുള്ള അത്ലറ്റിക്കോയുടെ ശ്രമങ്ങള്‍ 71-ാം മിനിട്ടില്‍ ഫലം കണ്ടു. ജോവ ഫെലിക്സ് പെനാല്‍ട്ടിയിലൂടെ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷം ടെയ്ലര് ആദം ലെയ്പ്സിഗിന്റെ വിജയ ഗോള്‍ നേടി.
ഇതോടെ റയല്‍ മാഡ്രിഡിനു പിന്നാലെ സ്പാനിഷ് ലീഗില്‍ നിന്നുള്ള മറ്റൊരു ടീമുകൂടി പുറത്തായിരിക്കുകയാണ്. നിലവില്‍ ബാഴ്സലോണ മാത്രമാണ് സ്പെയിന് നിന്നും മത്സര രംഗത്തുള്ളത്. നാളെയാണ് ബാഴ്സലോണ-ബയേണ്‍ മ്യൂണിച്ച് പോരാട്ടം. സെമിയില്‍ ലെയ്പ്സിഗ് കരുത്തരായ പിഎസ്ജിയെ നേരിടും.
Comments