ത്രില്ലറുകളുടെ രാജ്ഞി അഗത ക്രിസ്റ്റി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രില്ലറുകളുടെ രാജ്ഞി അഗത ക്രിസ്റ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 08:48 am IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലീഷ് എഴുത്തുകാരിയായ അഗത ക്രിസ്റ്റിയെ ലോകം അറിയുന്നത് അവരുടെ എക്കാലത്തെയും മികച്ച അറുപത്തിയാറു ഡിറ്റക്റ്റീവ് നോവലുകളിലൂടെയും പതിനാലു ചെറുകഥകളിലൂടെയുമാണ് . എക്കാലത്തെയും മികച്ച വില്പനയുള്ള ഫിക്ഷൻ ബുക്കുകളുടെ എഴുത്തുകാരിയായാണ് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അവരെ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമായി അവരുടെ പുസ്തകങ്ങൾ ഏകദേശം രണ്ടു മില്യൺ കോപ്പികൾക്കടുത്തു വിറ്റു പോയിട്ടുണ്ട് .

സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിട്ടാണ് അഗത ക്രിസ്റ്റീ ജനിച്ചത് . സന്തോഷകരമായ കുട്ടിക്കാലമായിരുന്നു അഗതയുടേത് . അഗതയുടെ വിദ്യാഭ്യാസ കാലത്തിന്റെ ഭൂരിഭാഗവും വീട്ടിൽ തന്നെയായിരുന്നു . കുട്ടികാലം മുതലേ വായന വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് അഗത ക്രിസ്റ്റീ . പത്തു വയസുള്ളപ്പോഴാണ് അഗത ക്രിസ്റ്റീ ആദ്യമായി കവിത എഴുതിയത് .

പിതാവിന്റെ മരണത്തോടെ അഗതയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു . അമ്മയോടൊപ്പം തനിയെ ജീവിച്ചിരുന്ന അഗത ഉന്നത വിദ്യാഭ്യാസത്തിനായി പാരീസിലേക്ക് പോയി . വിദ്യാഭ്യാസത്തിന് ശേഷം തിരിച്ചു വന്ന അഗത കുറച്ചുകാലം ഈജിപ്റ്റിലായിരുന്നു . ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയ അഗത ആദ്യമായി കഥ എഴുതിയത് പത്തൊൻപതാമത്തെ വയസ്സിലായിരുന്നു . ആദ്യമൊക്കെ അഗതയുടെ എല്ലാ കൃതികളും പ്രസാധകരാൽ തിരസ്കരിക്കപ്പെടുകയായിരുന്നു .

ആദ്യ ലോക മഹായുദ്ധകാലത്ത് വിവാഹിതയായ അഗതയും ഭർത്താവും രാജ്യത്തിന് വേണ്ടി കുറേക്കാലം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു . പട്ടാളത്തിൽ നഴ്‌സായും , മരുന്ന് കൊടുക്കുന്നിടത്തും ജോലി ചെയ്തിരുന്നതിനാൽ , മരുന്നുകളുടെ ഫലങ്ങളും ദൂഷ്യവശങ്ങളും അഗതക്കു മനഃപാഠമായിരുന്നു . പിൽക്കാലത്തു തന്റെ കഥകളിൽ അവയൊക്കെ സ്ഥാനം പിടിക്കുകയും ചെയ്തു .

ഡിറ്റക്റ്റീവ് നോവലുകളുടെ ആരാധിക ആയിരുന്ന അഗത ക്രിസ്റ്റി ആദ്യമായി ഒരു ത്രില്ലെർ എഴുതിയത് 1916 ലാണ് . “ദി മിസ്റ്ററീസ് അഫയർ അറ്റ് സ്റ്റൈൽസ് ” എന്ന് പേര് നൽകിയിരുന്ന പുസ്തകം വിപണി കീഴടക്കുകയായിരുന്നു . പിന്നീട് അങ്ങോട്ടുള്ള അവരുടെ നോവലുകൾ എല്ലാം തന്നെ വൻ വിജയമായിരുന്നു . അവരുടെ എല്ലാ കഥകളിലെയും പ്രധാന കഥാപാത്രങ്ങൾഎപ്പോഴും ഹെർക്യൂൾ പൊയ്‌റോട്ടും മിസ്സ് മേപ്പിളും ആയിരുന്നു .

ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ അഗത കുറേക്കാലം സമൂഹത്തിൽ നിന്ന് ഒളിച്ചു താമസിച്ചു . വാർത്തലോകം ഏറെ ചർച്ച ചെയ്യപ്പെട്ട തിരോധാനത്തിന് അന്ത്യം കുറിച്ചത് ദക്ഷിണ ആഫ്രിക്കയിലെ ഒരു ഹോട്ടലിൽ അവരെ കണ്ടെത്തിയപ്പോഴായിരുന്നു . 1930 ൽ അഗത ക്രിസ്റ്റീ വീണ്ടും വിവാഹിതയായി . ആദ്യ വിവാഹത്തിലെ മകളുടെ സംരക്ഷണ ചുമതല അഗത ക്രിസ്റ്റിക്കായിരുന്നു .

എൺപത്തഞ്ചു വയസ്സുള്ളപ്പോൾ അഗത ക്രിസ്റ്റി നിര്യാതയായി . മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ് , ദി എ ബി സി മർഡർസ് , ഫൈവ് ലിറ്റിൽ പിഗ്സ് , എ മർഡർ ഈസ് അന്നൗൻസ്ഡ് തുടങ്ങിയവയാണ് അഗത ക്രിസ്റ്റിയുടെ പ്രശസ്തമായ നോവലുകളിൽ ചിലത്. അഗത ക്രിസ്റ്റിയുടെ എഴുത്തുകൾക്കുള്ള പകർപ്പവകാശം അഗത ക്രിസ്റ്റി ലിമിറ്റഡിനാണ് .

Tags: LiteratureFiction
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies