മുംബൈ : മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 3.1 തീവ്രത രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ സഠാരാ ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോയ്ന അണക്കെട്ടില്‍ നിന്നും 13.60 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അണക്കെട്ടിന് സമീപമുണ്ടായ ഭൂചലനം അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ച കേരളത്തിലെ ചെങ്ങന്നൂരിലും, ബുധനാഴ്ച മണിപ്പൂരിലും നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
Comments