ലക്നൗ: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക് ഭവനില്‍ അടല്‍ ബിഹാരി വാജ്പേയുടെ ചിത്രത്തില്‍ യോഗി ആദിത്യനാഥ് പുഷ്പാര്‍ച്ചന നടത്തി. ജനനായകനും കരുത്തുറ്റ നേതാവും മികച്ച പ്രഭാഷകനും ഭാരതരത്ന ജേതാവുമായ അടല്‍ ബിഹാരി വാജ്പേയ്ക്ക് ആദരവ് അര്‍പ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, എന്നിവരും വാജ്പേയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പുണ്യ തിഥിയില്‍ പ്രിയപ്പെട്ട അടല്‍ ജിയ്ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായുള്ള വിശിഷ്ട സേവനം ഭാരതം എന്നും ഓര്‍ക്കും. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എ.ബി വാജ്പേയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യന്‍ സംസ്കാരത്തിന്റെയും ദേശീയതുടെയും ഉറച്ച ശബ്ദമായിരുന്നു എ.ബി വാജ്പേയ്. ദശലക്ഷക്കണക്കിന് ആളുകളെ രാജ്യസേവനത്തിലേക്ക് നയിക്കുകയും, ബിജെപിയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ച അത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ നേതാവും നേതൃപാടവമുള്ള വ്യക്തിയുമാണ് അദ്ദേഹമെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെയും ജനങ്ങളുടെയും വികസനത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നും വിലപ്പെട്ടതാണ്. രാജ്യത്തോടുളള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വരും തലമുറയെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
Comments