ഏത് പ്രതിസന്ധിയിലും മനസ്സാന്നിദ്ധ്യം കൈവിടാത്തവൻ, ക്യാപ്ടൻ കൂൾ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏത് പ്രതിസന്ധിയിലും മനസ്സാന്നിദ്ധ്യം കൈവിടാത്തവൻ, ക്യാപ്ടൻ കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 11:57 am IST
Facebook
Twitter
WhatsAppTelegram

ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഔട്ടായി മടങ്ങുമ്പോഴും മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ നടന്നു പോകുന്ന എത്ര ക്രിക്കറ്റ് കളിക്കാരുണ്ടാകും. ചോദ്യം ഗൗരവമുള്ളതാണെങ്കിലും ഉത്തരം ലളിതമാണ്. അത്തരം ക്രിക്കറ്റ് കളിക്കാരെ ചേർത്ത് ഒരു പട്ടികയുണ്ടാക്കിയാൽ ഒന്നാം പേരുകാരനാകാൻ ആരെയും തിരഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല. ഒരു റാഞ്ചിക്കാരൻ മറ്റെല്ലാവരേയും ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തും.

സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. ഏത് പ്രതിസന്ധിയിലും മനസ്സാന്നിദ്ധ്യം വിടാത്തവൻ . ക്യാപ്ടൻ കൂൾ.

2003 ലെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെ മൈതാനങ്ങളിൽ ഫൈനലിലേക്ക് കുതിക്കുന്ന കാലത്ത് ലോകത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഗോരഖ് പൂരിൽ ഒരു സാധാരണ റെയിൽവേ ടിക്കറ്റ് പരിശോധകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ആഭ്യന്തര ക്രിക്കറ്റിലെ ഭേദപ്പെട്ട പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിലേക്ക് കണ്ണു നട്ടിരിക്കുന്ന ഒരു വിക്കറ്റ് കീപ്പർ.

കുട്ടിക്കാലത്ത് ഫുട്ബോൾ ഗോൾ കീപ്പറും ബാഡ്മിന്റൺ കളിക്കാരനുമായിരുന്ന ധോണി പത്താം ക്ലാസിനു ശേഷമാണ് ഗൗരവമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ക്ലബ്ബ് ക്രിക്കറ്റിലെ മിന്നുന്ന കളികളും ലിസ്റ്റ് എ ക്രിക്കറ്റിലെ പോരാട്ടവും രഞ്ജിയിലേക്ക് വഴി തുറന്നു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.

ആദ്യം ഏകദിന അരങ്ങേറ്റം ബംഗ്ലാദേശിനെതിരെ. ആദ്യ കളിയിൽ പൂജ്യനായി പുറത്ത്. ആ സീരീസിൽ വലിയ കളി കെട്ടഴിക്കാനായില്ല. എന്നാൽ പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ മുടി വളർത്തിയ പയ്യൻ വരവറിയിക്കുക തന്നെ ചെയ്തു. വിശാഖപട്ടണം ഏകദിനത്തിൽ സ്ഥാനക്കയറ്റം കിട്ടിയ മഹി പാക് സീമർമാരെ തച്ചു തകർത്ത് നേടിയത് 148 റൺസ്, ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ വീണ്ടും പിറന്നു ഒരു തകർപ്പൻ ഇന്നിംഗ്സ്. 145 പന്തിൽ 183. പതിനഞ്ച് ബൗണ്ടറികളും പത്ത് തകർപ്പൻ സിക്സറുകളും. വൺഡേ വണ്ടറല്ല താനെന്ന് തെളിയിക്കുന്ന ബാറ്റിംഗ്. ധോണി യുഗം അവിടെ ആരംഭിക്കുകയായിരുന്നു.

ബാറ്റിംഗറിയാത്ത കീപ്പർമാരെയും കീപ്പിംഗ് അറിയാത്ത ബാറ്റ്സ്മാന്മാരെയും പരീക്ഷിച്ച് ആകെ വശം കെട്ടു നിന്ന ഇന്ത്യൻ ടീമിന് ഒരു ആശ്വാസം മാത്രമല്ല കരുത്തുകൂടിയാവുകയായിരുന്നു മഹി. 2006 ൽ ഫൈസലാബാദിൽ പാകിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ പ്രകടനം അതൊന്നു കൂടി ഉറപ്പിച്ചു. ഷോയിബ് അക്തറിന്റെയും മൊഹമ്മദ് ആസിഫിന്റെയും തീപാറുന്ന പന്തുകളെ അനായാസം ബൗണ്ടറി കടത്തി ധോണി നേടിയ 148 റൺസ് ഇന്ത്യക്ക് ഒന്നാമിന്നിംഗ്സ് ലീഡ് നേടിക്കൊടുത്തു. പാകിസ്ഥാന്റെ പടുകൂറ്റൻ സ്കോറിനെ അതേ നാണയത്തിൽ തന്നെ നേരിടാൻ ഇന്ത്യക്കായതും ധോണിയുടെ ഇന്നിംഗ്സ് തന്നെ.

2007 ൽ ട്വന്റി 20 ലോകകപ്പിൽ ക്യാപ്ടനായി കപ്പുയർത്തിയതോടെ സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തനായ ക്യാപ്ടനെ തേടിയുള്ള ഇന്ത്യൻ അന്വേഷണത്തിനു വിരാമമായി. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടൻ കൂളായി ധോണി പടനയിച്ചു. പിന്നെ 2011 ലെ ലോകകപ്പ് വിജയം, 2013 ലെ ചാമ്പ്യൻസ് ട്രോഫി വിജയം. മൂന്ന് ഐസിസി കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത ഒരേയൊരു ക്യാപ്ടനേ ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ.

ടെസ്റ്റിൽ ഐസിസി റാങ്കിംഗിൽ ആദ്യമായി ഇന്ത്യ ഒന്നാമതെത്തിയതും ധോണിയുടെ നേതൃത്വത്തിലാണ്. വിദേശത്ത് എറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്ടൻ, ബോർഡർക്കും പോണ്ടിംഗിനും ശേഷം 100 ഏകദിന വിജയങ്ങളിൽ ടീമിനെ നയിക്കാൻ കഴിഞ്ഞ മൂന്നാമത്തെ ക്യാപ്ടൻ, ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ടീമിന നയിച്ച ക്യാപ്ടൻ, എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവും കൂടുതൽ സ്റ്റമ്പിംഗ് നടത്തിയ വിക്കറ്റ് കീപ്പർ. ധോണിയുടെ പേരിലുള്ള റെക്കോഡുകൾ അവസാനിക്കുന്നില്ല.

അടുത്ത സുഹൃത്തായ ലോക്കൽ ക്രിക്കറ്റ് താരം സന്തോഷ് ലാലിൽ നിന്ന് സ്വായത്തമാക്കിയ ഹെലികോപ്ടർ ഷോട്ടുകൾ ലോകത്തെ ഗ്യാലറികളിൽ എത്രയെത്ര ആർപ്പുവിളികളുയർത്തി. 2011 ലോകകപ്പിൽ നുവാൻ കുലശേഖരയുടെ പന്ത് ലോംഗോണിലേക്ക് പറന്നതും അതേ ക്രിക്കറ്റ് ഷോട്ടിലൂടെ തന്നെ. ദേശത്തോടുള്ള പ്രതിബദ്ധതയിലും അയാൾ ആർക്കും പിന്നിലല്ല. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായത് സൈനിക യൂണിഫോം ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല. മറിച്ച് രാഷ്‌ട്രമാണാദ്യമെന്ന് കരുതുന്ന ദേശഭക്തനായത് കൊണ്ട് കൂടിയാണ്.

കരുത്തോടെ തലയുയർത്തി നിൽക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് സൗരവ് ഗാംഗുലി ആണെങ്കിൽ തല ഉയർത്തി നിന്ന് പ്രതിസന്ധികളിൽ പതറാതെ അവസാന പന്തു വരെ പോരാടാൻ ഇന്ത്യൻ ടീമിന് വഴി കാട്ടിയത് മഹേന്ദ്ര സിംഗ് ധോണിയാണെന്നതിൽ സംശയമില്ല. 2019 ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ ടീം ഇന്ത്യ പുറത്തായതോടെ ക്രീസ് വിട്ട ധോണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

നന്ദി.. മഹേന്ദ്ര സിംഗ് ധോണി.. താങ്കളുടെ 39 വർഷങ്ങളിൽ പതിനാറെണ്ണം ഞങ്ങൾ കളി ഭ്രാന്തന്മാർക്ക് വേണ്ടി മാറ്റിവച്ചതിൽ …

Tags: dhoni
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; 2026-27ൽ 7% വളർച്ച, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies