യോഗ്യതകള്‍ ഏറെയാണ് അമ്പിളിക്ക് എന്നിട്ടും ചെയ്യുന്ന ജോലി ഫുഡ് ഡെലിവറി. ആത്മ ധൈര്യമാണ് പഴയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. നാടിന്റെ അഭിമാനം, സ്ട്രോങ്ങ് വുമണ്‍ കേരള എന്നിങ്ങനെ തിളങ്ങിനിന്ന അമ്പിളി ജീവിക്കാനായുളള ഓട്ടത്തിലാണ്. ഗണിതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയുടെ പടിവാതില്‍ വരെ എത്തിയിട്ടും തിരിച്ചു പോരേണ്ടി വന്നു.
കുട്ടികള്‍ക്ക് ട്യൂഷന് എടുത്തായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത് എന്നാല്‍ കൊറോണ എന്ന മഹാമാരി പിടിക്കപ്പെട്ടതോടെ സ്കൂളുകളെല്ലാം അടച്ചു അതോടെ ആ വരുമാന മാര്‍ഗ്ഗവും നിലച്ചു. പിന്നീട് പുതിയൊരു വരുമാന മാര്‍ഗ്ഗം തേടി.
ഓണ്‍ലൈന്‍ ഭക്ഷണ സ്ഥാപനത്തിന്റെ ഫുഡ് ഡെലിവറി ഗേളായി മോട്ടോര്‍ സൈക്കിളില്‍ കോഴിക്കോട് നഗരത്തിലൂടെ പായുകയാണ് ഇപ്പോള്‍ അമ്പിളി. ഒരുകാലത്ത് നാടിന് അഭിമാനമായി മാറിയിരുന്നു അമ്പിളി ഗോപാലകൃഷ്ണന്. 2004 ലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അമ്പിളി പങ്കെടുക്കുന്നത് .
2002 ലെ സബ് ജൂനിയര്‍ മത്സരത്തിലും 2005 ലെ വേള്‍ഡ് വുമണ്‍ ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അമ്പിളിക്ക് സാധിച്ചു. സ്ട്രോങ്ങ് വുമണ്‍ ഓഫ് കേരള എന്ന് അറിയപ്പെട്ടു. ഭാരം ചുമക്കുക അത്ര എളുപ്പമല്ല എന്നാല്‍ അമ്പിളിക്ക് അതൊരു പ്രശ്നമല്ലായിരുന്നു. തന്റെ കഴിവില്‍ വിശ്വസിക്കുന്ന അമ്പിളി ഒരുപാട് മത്സരങ്ങളില്‍ വിജയം കൈവരിച്ചു.
അടുത്തുവരെ എത്തിയിട്ടും കിട്ടാതെപോയ ഗവണ്മെന്റെ് ജോലി പെട്ടെന്ന് വ്യക്തമായ കാരണമില്ലാതെ തട്ടിതെറിച്ചു പോയത് എങ്ങനെയെന്നതിന് ഇതുവരെ അമ്പിളിയ്ക്ക് എന്ന് ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ചെയ്യുന്ന ജോലി ആസ്വദിച്ച് കിട്ടുന്ന വരുമാനത്തില്‍ സന്തോഷം കണ്ടെത്തി മുന്നോട്ടു പോവുകയാണ് അമ്പിളി. ഇവിടെ നിരാശയില്ല വിഷമവുമില്ല പകരം ഉറച്ച നിശ്ചയദാര്‍ഢ്യം മാത്രം.
Comments