ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന അയ്യപ്പനും കോശിയും തെലുങ്കിലേക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന അയ്യപ്പനും കോശിയും തെലുങ്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:40 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ വൻ വിജയമായിരുന്ന അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു . തെലുങ്കിലെ മികച്ച നടന്മാരിൽ ഒരാളായ പവൻ കല്യാൺ ആയിരിക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായി രംഗത്തെത്തുക . പവൻ കല്യാണിന്റെ പിറന്നാൾ ദിവസമായ സെപ്റ്റംബർ രണ്ടാം തീയതി ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും എന്നാണ് തെലുങ്കിലെ വാർത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

തോൽ പ്രേമ, രംഗ് ദേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെങ്കി അറ്റ്ലൂരി ആയിരിക്കും സിനിമ സംവിധാനം ചെയ്യുക . ഹാരിക ഹസിൻ നിർമ്മാണം ചെയ്യുന്ന ചിത്രം ചലച്ചിത്ര നിർമ്മാതാവ് ത്രിവിക്രം  വിതരണത്തിനെത്തിക്കും.

ഒരു കേന്ദ്ര കഥാപാത്രത്തെ പവൻ അവതരിപ്പിക്കുമ്പോൾ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറയിൽ വിജയ് സേതുപതിയുമായി ചർച്ചകൾ നടക്കുന്നു എന്നാണ് സൂചന .

അയ്യപ്പനും കോശിയും സിനിമയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിർമ്മാതാവായ സൂര്യദേവര നാഗ വംശിയാണ് ,  വിവരം പോസ്റ്റ് ചെയ്തത് . കഴിഞ്ഞ മാർച്ചിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള പകർപ്പവകാശം അദ്ദേഹം വാങ്ങിയിരുന്നു .

സച്ചി സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങളായ അയ്യപ്പൻ നായർ, കോഷി കുര്യൻ എന്നിവരുടെ ജീവിത കഥ പറയുന്നു . ചിത്രത്തിൽ മികച്ച റെക്കോർഡുകൾക്ക് ഉടമയായ അയ്യപ്പൻ നായർ എന്ന പോലീസുകാരനായി ബിജു മേനോനും , പതിനാറ് വർഷത്തെ സേവനത്തിനു ശേഷം പട്ടാളത്തിൽ നിന്ന് ഹവിൽദാരായി വിരമിച്ച കോശി കുര്യനായി പൃഥ്വിരാജുമാണ് വേഷമിട്ടിരുന്നത് .

നടന്മാരായ നന്ദമുരി ബാലകൃഷ്ണയും, റാണ ദഗ്ഗുബാട്ടിയും തെലുങ്ക് റീമേക്കിൽ അഭിനയിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു . എന്നാൽ തെലുങ്ക് റീമേക്കിൽ ആരൊക്കെയാവും അണിനിരക്കുക എന്നറിയാൻ , അണിയറ പ്രവർത്തകർ സെപ്റ്റംബറിൽ പുറത്തിറക്കുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടി വരും .

ബോക്സ് ഓഫീസ് വിജയമായിരുന്ന ചിത്രത്തിൽ കോശിയുടെ അപ്പനായി വേഷമിട്ടത് സംവിധായകൻ രഞ്ജിത് ആയിരുന്നു . സ്ത്രീ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഗൗരി നന്ദയും അന്ന രേഷ്മ രാജനും ആയിരുന്നു .

Tags: MALAYALAM MOVIEPawan Kalyan
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies