ബംഗളൂരു : ബംഗളൂരു കലാപത്തില്‍ അറസ്റ്റിലായവര്‍ക്ക് ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധം. കേസില്‍ അറസ്റ്റിലായ ഏകദേശം 40ഓളം പേര്‍ക്ക് വിവിധ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തി. സംഭവത്തില്‍ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയത്.
നേരത്തെ ഭീകര സംഘടനയായ അല്‍ ഹിന്ദുമായി ബന്ധമുള്ള സമിയുദ്ദീന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ക്ക് അല്‍ ഹിന്ദ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. അല്‍ ഹിന്ദുമായി ബന്ധമുള്ളവര്‍ 2016 ല്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ വധിച്ച സംഭവത്തില്‍ പങ്കുള്ളവരാണ്.
അല്‍ ഹിന്ദിന് പുറമേ തമിഴ്നാട് കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ അല്‍ ഉമയുമായി ബന്ധമുള്ളവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 2013 ല്‍ മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം നടത്തിയത് അല്‍ ഉമ ഭീകരരാണ്. 2015 ലെ ചര്‍ച്ച് സ്ട്രീറ്റ് ഭീകരാക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ട്.
Comments