കാണാതെ പോകരുത് ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളെ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാതെ പോകരുത് ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 10:25 am IST
FacebookTwitterWhatsAppTelegram

പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുളള രക്തത്തിന്റെ വരവിനു തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് അഥവാ കൊളസ്‌ട്രോളാണ് ഹൃദയാഘാതത്തിനുളള കാരണം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റാണ് ഹൃദയാഘാതം സംഭവിക്കാന്‍ വേറേയും കാരണങ്ങളുണ്ട്.

ഹൃദയാഘാതം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ നമുക്ക് സാധിക്കും. അത് മനസ്സിലാക്കി വേണ്ട വിധത്തിലുള്ള ചികിത്സ നടത്തിയാല്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തെ അകറ്റാന്‍ സാധിക്കും. ചെറിയ നെഞ്ച് വേദന അനുഭവപ്പെടുമ്പോള്‍ നമ്മള്‍ ആദ്യം പറയുന്നത് ഗ്യാസ്ട്രബിള്‍ ആണെന്നാണ്. എന്നാല്‍ അത് ഗ്യാസ്ട്രബിള്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ നമുക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് ഗ്യാസ്ട്രബിള്‍ ആണെന്ന് പറയാം.

അരമണിക്കൂറിന് ശേഷമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതെങ്കില്‍ അതൊരിക്കലും ഗ്യാസ്ട്രബിള്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഉടനെ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ കണ്ട് വിശദമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ നടക്കുമ്പോഴുള്ള നെഞ്ച് വേദന, അമിതമായ കിതപ്പ് എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. വേഗത്തില്‍ നടക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍ തുടര്‍ച്ചയായുള്ള ചുമ എന്നിവയെല്ലാം ഇതിന്റെ മുന്നോടിയായ ലക്ഷണങ്ങളാണ്. അമിതമായ കൊഴുപ്പ് മൂലം മാത്രമല്ല നമുക്ക് ഹൃദയാഘാതം സംഭവിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഹൃദയാഘാതം സംഭവിക്കാം.

പുകവലി, അമിതമായ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവയും നമ്മളെ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു. യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കുന്നതിനു പ്രധാന കാരണം ഇതാണ്. ചെറിയ നെഞ്ചുവേദനയോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനയ്‌ക്ക് വിധേയമാകേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മരുന്നിലൂടെ അല്ലെങ്കില്‍ ചെറിയ ശസ്ത്രക്രിയയിലൂടെ ഹൃദയാഘാതത്തെ തടയാം. അല്ലാത്തപക്ഷം ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നു

 

Tags: Heartheart attack
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies