ഇതാണ് ഇന്ത്യയിലെ സുന്ദരി പട്ടുകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇതാണ് ഇന്ത്യയിലെ സുന്ദരി പട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 12:32 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ കാണപ്പെടുന്ന പട്ടുകൾ അവയുടെ ഘടന കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റു തുണിത്തരങ്ങളെക്കാൾ വേറിട്ട് നിൽക്കുന്നു . പട്ടുവസ്ത്രങ്ങൾ ധരിക്കാൻ മോഹിക്കുന്നവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചു വൈവിധ്യം നിറഞ്ഞ വസ്ത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് .

തിളക്കവും മിനുസമാർന്ന ഘടനയും ഉള്ള പട്ടുവസ്ത്രങ്ങൾ കാലാകാലങ്ങളായി ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ വൻപ്രചാരം ആണ് നേടിയിട്ടുള്ളത് .ചൈനക്ക് ശേഷം ഏറ്റവും കൂടുതൽ പട്ടുവസ്ത്രങ്ങൾ നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ .മൾബറി , ടസ്‌സർ , മുഖ , ഏറി എന്നീ നാലുതരത്തിലുള്ള പട്ടുകളാണ് ഇന്ത്യയിൽ ഉള്ളത് . വിപണിയിൽ എത്തുന്ന എൺപതു ശതമാനം പട്ടുവസ്ത്രങ്ങളും മൾബറി പട്ടു കൊണ്ടാണ് നിർമ്മിക്കുന്നത് .

മുഖ പട്ട്

അസമിൽ ഉല്പാദിപ്പിക്കുന്ന മുഖ പട്ട് ലോകത്തിൽ അപൂർവമായി മാത്രം കണ്ടു വരുന്ന ഒന്നാണ് . അസമിൽ പട്ടുനൂൽ പുഴുവിൽ നിന്ന് നിർമ്മിക്കുന്ന ഇവ അതിന്റെ തിളക്കത്തിനും ഈടിനുമാണ് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് . ശക്തമായ നാരുകൾ കൊണ്ടുണ്ടാക്കുന്ന മുഖ പട്ടിന് മഞ്ഞകലർന്ന സ്വർണ്ണ നിറമാണുള്ളത് . പരമ്പരാഗത അസം വസ്ത്രമായ മെഖേല ചാഡോർ, കുർത്തകൾ , സാരികൾ എന്നിവ നിർമ്മിക്കാൻ മുഖ പട്ടുപയോഗിക്കുന്നു . പട്ടു തുണിത്തരങ്ങളിൽ വെച്ച് ഏറ്റവും വില കൂടിയ ഒന്ന് കൂടിയാണ് മുഖ പട്ട് .

ഏറി പട്ട്

പലതരത്തിലുള്ള പട്ടു തുണികൾ നിർമ്മിക്കുന്ന പ്രദേശമാണ് അസം . സമിയ റിക്കിനി, ഫിലോസാമിയ റിക്കിനി എന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നാണ് ഏറി പട്ടുൽപാദിപ്പിക്കുന്നത് . പട്ടുനൂൽ പുഴുവിനെ കൊല്ലാതെ ഉല്പാദിപ്പിക്കുന്നതിനാൽ ഇവക്കു അഹിംസ പട്ടെന്നും പീസ് പട്ടെന്നും പേരുണ്ട് . അതിനാൽ തന്നെ ഇന്ത്യ , ജപ്പാൻ , നേപ്പാൾ , ചൈന തുടങ്ങിയ സ്ഥലങ്ങളിലെ ബുദ്ധ സന്യാസിമാർ ഏറി പട്ടുകൊണ്ട് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് .ഇടതൂർന്നതും പരുപരുത്തതുമായ പട്ട് താരതമ്യേന മറ്റുള്ളവയിൽ നിന്ന് വിലക്കുറവാണ് . ഷാളുകൾ , പുതപ്പുകൾ എന്നിവ നിർമ്മിക്കാൻ ആണ് കൂടുതലായും ഏറി പട്ടുകൾ ഉപയോഗിക്കുന്നത് .

ടസ്‌സർ പട്ട്

സംസ്‌കൃതത്തിൽ കോസ പട്ടെന്നും അറിയപ്പെടുന്ന ടസ്‌സർ പട്ട് വെസ്റ്റ് ബംഗാൾ , ഒഡിഷ , ബിഹാർ , ജാർഖണ്ഡ് , ഛത്തിസ്‌ഗർ , മധ്യപ്രദേശ് , മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഉല്പാദിപ്പിക്കുന്നത് . കാടുകളിൽ കാണുന്ന പ്രത്യേക ഇനം പട്ടുനൂൽ പുഴുക്കളിൽ നിന്നാണ് ടസ്‌സർ പട്ടുണ്ടാക്കുന്നത് . ഈ പട്ടുൽപാദന രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത് .സാരികളാണ് ടസ്‌സർ പട്ടുപയോഗിച്ചു ഏറ്റവും കൂടുതൽ നിർമ്മിക്കുന്നത് . ഭഗൽപുരി പട്ടും കോസ പട്ടും , ടസ്‌സർ പട്ടിന്റെ രണ്ടു വ്യത്യസ്ത ഇനങ്ങളാണ് . ഭഗൽപുരി പട്ട് നിർമ്മിക്കുന്നത് ബിഹാറിൽ ആണ് . പലതരത്തിലുള്ള വർണ്ണ പട്ടുനൂൽ കൊണ്ട് നിർമ്മിക്കുന്ന ഭഗൽപുരി സാരികൾ കാണാൻ അതിമനോഹരമാണ് . ഛത്തിസ്‌ഗഡിനു സ്വന്തമാണ് കോസ പട്ട് . മങ്ങിയ സ്വർണ്ണ നിറമാണ് കോസ പട്ടിന്റെ സവിശേഷത .

മൾബറി പട്ട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരം ഉള്ളതും അറിയപ്പെടുന്നതും മൾബറി പട്ടാണ് . തമിഴ്‌നാട് , കർണാടക , ആന്ധ്ര പ്രദേശ്, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങൾ ആണ് മൾബറി പട്ട് കൂടുതലായി ഉല്പാദിപ്പിക്കുന്നത് . ബലമുള്ള പട്ടുനൂല് കൊണ്ട് നിർമ്മിക്കുന്നതിനാൽ ഏറെകാലം ഉപയോഗിക്കാം എന്നുള്ളതാണ് മൾബറി പട്ടു കൊണ്ട് നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് പ്രചാരം നൽകിയത് .ബനാറസി പട്ട് , കാഞ്ചീപുരം പട്ട് , ചന്ദേരി പട്ട് , മൈസൂർ പട്ട് , പോച്ചംപള്ളി പട്ട് തുടങ്ങിയവ മൾബറി പട്ടിന്റെ വിവിധ ഇനങ്ങളാണ് .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies