ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങള്‍ നല്കുന്ന ഇളവുകള്‍ വെറും സാമ്പത്തികലാഭം നോക്കിമാത്രമാണെന്നും സുപ്രിം കോടതി. മുംബൈയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.
രണ്ടു ദിവസത്തെ പര്യൂഷണ്‍ എന്ന ആചാരപരമായ ഉത്സവം നടത്താനാണ് അനുമതി നല്‍കിയത്. മുംബൈ ഹൈക്കോടതിയുടെ വിലക്കാണ് സുപ്രീം കോടതി മാറ്റിയത്. മുംബൈ നഗരത്തിലെ മൂന്നിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഈ മാസം 22,23 തീയതികളിലാണ് ജൈനക്ഷേത്ര ഉത്സവം നടക്കുക. ദാദര്‍, ബൈക്കുള, ചെബൂര് എന്നിവിടങ്ങളിലെ ജൈന ക്ഷേത്രങ്ങളാണ് തുറക്കുക.
നിലവില്‍ ജൈന ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നതെന്നും മറ്റുള്ളവര്‍ ഇത് അവസരമാക്കി ഗണേഷ ചതുര്ത്ഥിയാഘോഷത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും കോടതി നല്കി.
Comments