ഗണേശ ചതുർത്ഥി : ഇന്ത്യയിലെ പുരാതന ഗണപതി ക്ഷേത്രങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഗണേശ ചതുർത്ഥി : ഇന്ത്യയിലെ പുരാതന ഗണപതി ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 05:18 pm IST
FacebookTwitterWhatsAppTelegram

ഗണപതി ഭഗവാന്റെ ജന്മനാൾ ആണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. ജ്ഞാനത്തിന്റേയും വിജയത്തിന്റെയും സമ്പത്തിന്റെയും ദൈവമായ ഗണേശ ഭഗവാൻ ഗണപതി, വിഘ്‌നേശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജീവിതയാത്രയിൽ വിഘ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ വിഘ്‌നേശ്വരനെ മനസുരുകി പ്രാർത്ഥിച്ചാൽ മതിയെന്നാണ് ഹിന്ദു വിശ്വാസം. ഈ ഗണേശ ചതുർത്ഥി ദിവസം ഇന്ത്യയിലെ പുരാതന ഗണപതി ക്ഷേത്രങ്ങളെ അറിയാം.

1. കർപക വിനായകർ ക്ഷേത്രം

തമിഴ്നാടിലെ ശിവഗംഗാ ജില്ലയിലെ കർപക വിനായകർ ക്ഷേത്രം ഒരു ഗുഹാക്ഷേത്രം കൂടിയാണ്. ബിസിഇ 1091 നും 1238 നും ഇടയിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ആറടി ഉയരമുള്ള ഗണപതി വിഗ്രഹവും ഇവിടത്തെ പ്രത്യേകതയാണ്. പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ആണ് വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്നത്.

2. സിദ്ധി വിനായക ക്ഷേത്രം, മുംബൈ

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സ്വർണത്തിൽ പൊതിഞ്ഞ ഗണപതിയും ശ്രീകോവിലിലെ അഷ്ടവിനായകനും ഇവിടത്തെ പ്രത്യേകതകളാണ്.

3. കനിപാകം വിനായക ക്ഷേത്രം, ചിറ്റൂർ

തിരുപ്പതിയിൽ നിന്നും 75 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം 11-)o നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ടാകാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം.

4. മധൂർ അനന്തേശ്വര വിനായക ക്ഷേത്രം

ഓരോ ദിവസവും വളരുന്ന വിഗ്രഹം (നീളത്തിലല്ല, വീതിയിലാണ് വിഗ്രഹം വളരുന്നത്) ആണ് കാസർകോടിലെ മധൂർ അനന്തേശ്വര വിനായക ക്ഷേത്രത്തിലുള്ളത്. ക്ഷേത്രം ആക്രമിക്കുവാനായി എത്തിയ ടിപ്പു സുൽത്താൻ മനം മാറി തിരിച്ച് പോയെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഒരു ഐതിഹ്യം.

5. ഗണപതിപുലെ ക്ഷേത്രം, രത്നഗിരി

സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പടിഞ്ഞാറ് ദിശയിലേക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതിയാണ് രത്നഗിരിയിലെ ഗണപതിപുലെ ക്ഷേത്രത്തിന്റെ പ്രത്യേകത. ഏകദേശം 400 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കൂടാതെ ഇവിടെയുള്ളത് സ്വയംഭൂ വിഗ്രഹമാണെന്നും പറയപ്പെടുന്നു.

6. ഉച്ചി പിള്ളയാർ കോവിൽ, ട്രിച്ചി

ട്രിച്ചി അഥവാ തിരുച്ചിറപ്പള്ളി നഗരത്തിന്റെ മധ്യത്തിലാണ് ഈ ക്ഷേത്രം കാണപ്പെടുന്നത്. പാറയുടെ അടിവാരത്ത് മാണിക്യവിനായകർ കോവിലും നടുഭാഗത്ത് തായ്മാനവർ കോവിൽ ശിവസ്ഥലവും ആഗ്രഭാഗത്ത് ഉച്ചി പിള്ളയാർ കോവിലുമാണ് കാണാൻ സാധിക്കുക.

7. ശ്രീ മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര

പെരുന്തച്ചൻ ആണ് ഇവിടത്തെ ഗണപതി വിഗ്രഹം നിർമിച്ചത് എന്നാണ് പറയപ്പെടുന്നത്. ഉപ പ്രതിഷ്ഠയായിരുന്ന ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് തന്നെ. ഇവിടുത്തെ ഉണ്ണിയപ്പം പ്രസിദ്ധമാണ്.

8. രൺഥംഭോർ ഗണേശ ക്ഷേത്രം, രാജസ്ഥാൻ

ദേശീയോദ്യാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ മൂന്ന് കണ്ണുകളുള്ള ത്രിനേത്ര ഗണേശനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കല്യാണക്ഷണകത്തുകളും കാർഡുകളും ക്ഷേത്രത്തിലേക്ക് അയച്ചുകൊടുത്ത് അനുഗ്രഹം വാങ്ങാറുണ്ട്.

Tags: Temples
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies