പച്ചക്കറികള്‍ പെട്ടെന്നു കേടായി പോകുന്നവയാണ് കടയില്‍ നിന്നും വാങ്ങിയ ശേഷം അവ കേടായി പോകാതിരിക്കാന്‍ പച്ചക്കറികളെല്ലാം നമ്മള് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഫ്രിഡ്ജ് ഇല്ലാത്ത വീട്ടിലെ വീട്ടമ്മമാരുടെ കാര്യം വളരെ കഷ്ടമാണ്. പച്ചക്കറികള്‍ എല്ലാം തന്നെ വളരെ പെട്ടെന്നു കേടായി പോകുന്നു. ഇതിലൂടെ ഒരുപാട് പണവും നഷ്ടമാകുന്നു. മഴക്കാലം എത്തുന്നതോടെ അവസ്ഥ കൂടുതല്‍ കഷ്ടത്തില്‍ ആകുന്നു. പച്ചക്കറികള്‍ പെട്ടെന്നു തന്നെ ചീഞ്ഞു പോകുന്നു.
പ്രധാനമായും ഉളളിയുടെ അകം കേടാകുന്നു. ഇതു തടയാനായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ഒരു ചെറിയ പൊടിക്കൈ ഉണ്ട്. ചെറിയ ഉള്ളിയുടേയും വലിയ ഉള്ളിയുടേയും പ്രധാന പ്രശ്നം അതിനുള്ളില്‍ കറുത്ത നിറത്തിലുളള പൂപ്പല്‍ നിറയുന്നു എന്നതാണ്. അതില്ലാതാക്കുന്നതിനായി ചപ്പാത്തിയോ ദോശയോ ഉണ്ടാക്കി കഴിഞ്ഞ ശേഷം അടുപ്പ് അണച്ചു കഴിഞ്ഞാലും കല്ലിലെ ചൂട് കുറച്ചുനേരം കൂടി തന്നെ നിലനില്ക്കും ഈ സമയം വലിയ ഉള്ളിയും ചെറിയ ഉള്ളിയും കല്ലില്‍ പാകി കൊടുക്കുക.
ഓരോ മിനിറ്റിനു ശേഷം ഓരോ ഭാഗം ചൂടാകുന്നത് അനുസരിച്ച് ഭാഗം മറിച്ചിടുക ഇത് ഉളളിയുടെ ഉള്ളിലുള്ള ജലാംശം വലിച്ചെടുക്കുകയും അതിനുള്ളിലെ കറുത്ത പൂപ്പല്‍ ഇല്ലാതാക്കുകയും കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് വളരെ ഉപകാരപ്രദമാണ് സവാളയും ദോശ കല്ലും ഉപയോഗിച്ചു കൊണ്ടുള്ള ഈ പൊടികൈ. അറിയാതെ പോകരുത്.
Comments