ശ്രീനഗര്‍: ജമ്മുകശ്മീരിലേയ്ക്ക് 370-ാം വകുപ്പ് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന പ്രചാരണവുമായി സംഘടനകള്‍ വീണ്ടും രംഗത്ത്. ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ആറു സംഘടനകളുടെ യോഗമാണ് പ്രമേയം പാസാക്കിയത്. 370-ാം വകുപ്പിനായുള്ള പ്രചാരണം ദിവാസ്വപ്നമെന്ന് ബി.ജെ.പി പരിഹസിച്ചു.
തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒന്നും അനുവദിക്കാനാകില്ല. ബി.ജെ.പിയുടെ നയങ്ങള്‍ സങ്കുചിതവും ഹൃസ്വകാലത്തേക്കുള്ളതുമാണ്. മാത്രമല്ല തികച്ചും ഭരണഘടനാ വിരുദ്ധമായ നയങ്ങളാണ് സ്വീകരിച്ചതെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. വിഘടനവാദത്തെ ജമ്മുകശ്മീര്‍ ജനത തിരിച്ചറിഞ്ഞെന്നും നേതാക്കന്മാരുടേത് വെറും ദിവാസ്വപ്നമാണെന്നും ബി.ജെ.പി ജമ്മുകശ്മീര്‍ ഘടകം ആരോപിച്ചു.
നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഫറൂഖ് അഹ്ദുള്ള, പി.ഡി.പി മേധാവി മെഹബൂബ മുഫ്തി, ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്സ് നേതാവ് ജി.എ.മിര്‍ എന്നിവരടക്കമുള്ള ആറു പാര്‍ട്ടികളാണ് ജമ്മുകശ്മീരിന്റെ 370-ാം വകുപ്പ് പുന:സ്ഥാപിക്കാന്‍ പ്രചാരണം തീരുമാനിച്ചിരിക്കുന്നത്.
Comments