ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ മണ്‍സൂണ്‍ മഴ കനത്തതോടെ രാജസ്ഥാന് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ വിവിധ മേഖലകള്‍, ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര പ്രദേശങ്ങളെല്ലാം റെഡ് അലെര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യാ മെട്രോളജിക്കല്‍ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 20 സെ.മീ അധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഉദയ്പൂര്‍, പോര്‍ബന്ദര്‍, കാണ്ഡ്ല എന്നീ പ്രദേശങ്ങളെ കനത്ത മഴ ബാധിക്കും.
ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണമായി പറയുന്നത്. മഴമേഘങ്ങള്‍ വടക്ക് പടിഞ്ഞാറ് മേഖലയിലേയ്ക്ക് നീങ്ങുകയാണ്. അടുത്ത രണ്ടു ദിവസം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മെട്രോളജി വകുപ്പ് അറിയിച്ചു.
Comments