കര്ഷകന് എന്നതിലുപരി ഒരു പരിസ്ഥിതി സംരക്ഷകന്‍ കൂടിയാണ് മുത്തു മുരുകന്. മുരുകനു പക്ഷികളെ വളരെ ഏറെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാല്‍ അതൊരു വെറും ഇഷ്ടമല്ല. തന്റെ അര ഏക്കര്‍ വരുന്ന കൃഷിയിടമാണ് മുത്തു പക്ഷികള്‍ക്കായി വിട്ടു കൊടുത്തിരിക്കുന്നത്. പക്ഷികള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വരുന്നു ഭക്ഷണം കഴിക്കുന്നു മറ്റുള്ളവയില്‍ നിന്നും രക്ഷനേടാനുള്ള താവളമായി ഇവിടം ഉപയോഗിക്കുന്നു ഇതെല്ലാം ഏറെ സന്തോഷത്തോടെ നോക്കിനില്‍ക്കുകയാണ് അറുപത്തിനാലുകാരനായ ഈ കര്ഷകന്. തന്റെ കൃഷിയിടങ്ങളില്‍ വരുന്ന പക്ഷികള്‍ക്ക് വിളവെടുപ്പു കഴിഞ്ഞാല്‍ ഭക്ഷണത്തിനായി എന്തെങ്കിലും കൊടുക്കുന്നത് പതിവാണ്.
എന്നാല്‍ പക്ഷികള്‍ക്കായി കൃഷി ചെയ്യുക എന്നത് ഏറെ വ്യത്യസ്തമായ ഒരു കാര്യമാണ്. കോയമ്പത്തൂരിലെ കൂത്തു പാളയത്തെ കൃഷിഭൂമിയിലേക്ക് എത്തുന്ന പക്ഷികള്‍ക്ക് വേണ്ടി എന്തെങ്കിലും കരുതിയിരിക്കണം എന്നത് ഈ കര്‍ഷകന്റെ ആവശ്യമായിരുന്നു. ഒരേക്കര്‍ വരുന്ന കൃഷിത്തോട്ടത്തില്‍ മുക്കാല്‍ഭാഗവും പശുക്കള്‍ക്കുളള തീറ്റ വളര്‍ത്തുന്നു ഓരോ വര്‍ഷവും വിളവിന്റെ ഒരുഭാഗം അവര്‍ക്കുള്ളതാണ് ബാക്കി മാത്രമേ മുത്തുവിനു വേണ്ടതായുള്ളൂ. ഫാമില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള രാമലിംഗം കോളനിയിലാണ് മുത്തുവിന്റെ താമസം.
ലോക്ഡൗണ്‍ ആയതോടെ ഈ വര്‍ഷം പുതിയ കൃഷി ഒന്നും ഇറക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേതിന്റെ ബാക്കിയായി ഉണങ്ങിയ മര ചില്ലകളും മറ്റുമായി എല്ലാം അവിടെ തന്നെ ഉണ്ട് ഏകദേശം 2025 ഓളം മയിലുകളും പക്ഷികളും അവിടുത്തെ നിത്യ സന്ദര്‍ശകരാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മുത്തുവിന് വളരെ ചെറുപ്പം മുതല്‍ തന്നെ കൃഷിയോട് അതിയായ താല്പര്യം ഉണ്ടായിരുന്നു. പ്രകൃതിയില്‍ എല്ലാവര്ക്കും ജീവിക്കാന്‍ അവകാശമുണ്ട് അതുകൊണ്ടു തന്നെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതാണ് മുത്തു മുരുകന്റെ അഭിപ്രായം.
Comments