ഇലയില്‍ വിളമ്പി വെച്ചിരിക്കുക വിവിധതരം വിഭവങ്ങളും പപ്പടവും പലതരം പായസവും പിന്നെ പറയേണ്ടതില്ലല്ലോ. സദ്യ കഴിക്കാത്തവരും ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് സദ്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സദ്യയാണ് ആറന്മുള വള്ളസദ്യ.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന ആചാര സമ്പന്നമായ ചടങ്ങാണ് വള്ളസദ്യ. കര്‍ക്കിടകം പതിനഞ്ച് മുതല്‍ കന്നി പതിനഞ്ച് വരെയാണ് ആറന്മുള വള്ളസദ്യ നടത്തുന്നത. പഞ്ച പാണ്ഡവരില്‍ മധ്യമനായ അര്ജുനന് തന്റെ അമ്മാവനായ കൃഷ്ണ ഭഗവാന് സമര്‍പ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം.
നിരവധി ആചാരങ്ങളോട് കൂടിയാണ് ആറന്മുള വള്ളസദ്യ നടത്തുന്നത് ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒരു വഴിപാട് കൂടിയാണ് വള്ളസദ്യ. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയല്‍, സാമ്പാര്‍, തോരന്‍, പച്ചടി, കിച്ചടി, നാരങ്ങ അച്ചാര്‍, ഇഞ്ചിക്കറി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്, ഓലന്‍, രസം, ഉറ തൈര്, മോര്, പ്രഥമന്‍, ഉപ്പേരി, കദളിപ്പഴം, എള്ളുണ്ട,. വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര / പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരതോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചി തൈര് എന്നിവയാണ് ആറന്മുള വള്ളസദ്യയിലെ പ്രധാന വിഭവങ്ങള്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഒരുപാടുപേര് ആറന്മുള വള്ളസദ്യ കഴിക്കാനായി വര്‍ഷം തോറും എത്തുന്നുണ്ട്. എന്നാല്‍ ഇതിനായി മുന്‍കൂറായി ശീട്ടാക്കേണ്ടത് അത്യാവശ്യമാണ്. ആദ്യദിനം ഏഴ്പള്ളിയോട കരകളില്‍ നിന്നുള്ളവരാണ് വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ എത്തുക. ഭഗവല്‍സാന്നിധ്യം ഉള്ള പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്ക് ആറന്മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ടവിഭവങ്ങളുള്ള സദ്യ നല്‍കുന്നത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വഴിവക്കുമെന്നാണ് വിശ്വാസം.
Comments