ബാറ്ററിയുടെ കണ്ടുപിടിത്തം ഇങ്ങനെ | World Of Inventions|
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ബാറ്ററിയുടെ കണ്ടുപിടിത്തം ഇങ്ങനെ | World Of Inventions|

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 09:52 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ നിത്യ ജീവിതത്തില്‍ വളരെ സ്വാധീനമുള്ള ഒരു വസ്തുവാണ് ബാറ്ററി. നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ മുതല്‍ വലിയ ഫാക്ടറികളിലെ ഉപകരണങ്ങള്‍വരെ പ്രവര്‍ത്തിപ്പിക്കാന്‍ ബാറ്ററി വേണം. വാസ്തവത്തില്‍ ബാറ്ററി ഇല്ലാത്ത ലോകം നിശ്ചലമായ ലോകത്തിന് സമാനമാണെന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നിത്യ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ബാറ്ററിയുടെ കണ്ടു പിടുത്തവും കൂടുതല്‍ വിശേഷങ്ങളുമാണ് വേള്‍ഡ് ഓഫ് ഇന്‍വെന്‍ഷന്‍സിന്റെ ഈ അദ്ധ്യയത്തില്‍ നാം പരിചയപ്പെടാന്‍ പോകുന്നത്.

ബിസിഇയ്‌ക്ക് മുന്‍പ് തന്നെ ഇലക്ട്രോ പ്ലേറ്റിംഗ് ജോലികള്‍ക്കായി ബാറ്ററികള്‍ ഉപയോഗിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇറാഖിലെ ബാഗ്ദാദില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തില്‍ ബാറ്ററിയുടെ പ്രാഗ് രൂപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 18ാം നൂറ്റാണ്ടു മുതലാണ് ആധുനിക ബാറ്ററിയുടെ ചരിത്രം ആരംഭിക്കുന്നത്. 1780-86 കാലഘട്ടത്തില്‍ ബലോട്ട സര്‍വ്വകലാശാല പ്രൊഫസ്സര്‍ ആയിരുന്ന ല്വിഗി ഗാല്‍വനി നടത്തിയ പരീക്ഷണങ്ങളാണ് ആധുനിക ബാറ്ററിയുടെ പിറവിയ്‌ക്ക് കാരണമായത്.

ഒരിക്കല്‍ തവളകളെ ഉപയോഗിച്ച് നാഡീവ്യൂഹത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയായിരുന്നു ഗാല്‍വനി. ഇതിനിടെ അദ്ദേഹത്തിന്റെ കയ്യിലെ ഡിസെക്ഷന്‍ സ്‌കാല്‍പല്‍ അബദ്ധത്തില്‍ തവളയുടെ പേശികളില്‍ തട്ടി. തവള വിറയ്‌ക്കുന്നതായി കണ്ട അദ്ദേഹം ഇരുമ്പും പിച്ചളയും ഉപയോഗിച്ച് ഇതേ പരീക്ഷണം ആവര്‍ത്തിച്ചു. സമാന ഫലം ലഭിച്ചതോടെ തവളയുടെ മാംസ പേശികളില്‍ നിന്നാണ് ഈ അനിമല്‍ ഇലക്ട്രിസിറ്റി എന്ന നിഗമനത്തില്‍ എത്തി അദ്ദേഹം എത്തി. ഈ നിഗമനമാണ് ബാറ്ററിയുടെ കണ്ടു പിടുത്തത്തിന് അടിസ്ഥാനമിട്ടതും.

ഗാല്‍വനിയുടെ നിഗമനത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഇറ്റലിക്കാരനായ അലെസ്സാണ്ട്രാ വോള്‍ട്ട രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കാനുള്ള ശ്രമം ആരംഭിച്ചു. 1793 ല്‍ ആരംഭിച്ച പരീക്ഷണങ്ങള്‍ 1799 ല്‍ ഡ്രൈബാറ്ററിയുടെ കണ്ടുപിടുത്തത്തോടെ ലക്ഷ്യപ്രാപ്തി കൈവരിച്ചു. സിങ്ക് , കോപ്പര്‍ ഡിസ്‌കുകള്‍ രണ്ട് അട്ടിയായിവെച്ച് മുകളില്‍ കോപ്പര്‍ പ്ലേറ്റുകൊണ്ട് ബന്ധപ്പെടുത്തിയ ശേഷം താഴെ രണ്ട് പാത്രത്തില്‍ ശേഖരിച്ച സിങ്ക് ലായനി മുട്ടിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. ഈ പരീക്ഷണം വോള്‍ട്ടായിക് സെല്‍, ക്രൗണ്‍ ഓഫ് കപ്‌സ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്

വോള്‍ട്ട കണ്ടു പിടിച്ച ബാറ്ററി പിന്നീട് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. 1859 ല്‍ ഫ്രഞ്ച് ഊര്‍ജ്ജതന്ത്രജ്ഞനായ ഗാസ്റ്റണ്‍ പ്ലാന്റ് ലെഡ് ആസിഡ് ഉപയോഗിച്ചുള്ള ബാറ്ററി നിര്‍മ്മിച്ചു. പിന്നീട് 1866 ല്‍ ഫ്രഞ്ചുകാരനായ ലെക്ലാഞ്ചേ മാംഗനീസ് ഡയോക്‌സൈഡും സിങ്ക് റോഡും ഉപയോഗിച്ച് കൊണ്ടു നടക്കാന്‍ എളുപ്പമുള്ള ബാറ്ററികള്‍ രൂപീകരിച്ചു.

19ാം നൂറ്റാണ്ടില്‍ ലെക്ലാഞ്ചേയുടെ ബാറ്ററിയില്‍ ജെ.എ തീബൊട്ട്, കാള്‍ ഗാസ്‌നര്‍ തുടങ്ങിയവര്‍ നിരന്തരം വിപുലീകരണങ്ങള്‍ നടത്തി. അങ്ങിനെ നിരന്തര പരീക്ഷണങ്ങളുടെ ഫലമായി 1889 ആയപ്പോഴേക്കും ഏകദേശം ആറ് തരം ഡ്രൈ ബാറ്ററികള്‍ കമ്പോളത്തില്‍ ലഭ്യമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ ഒന്നാം ലോക യുദ്ധം ബാറ്ററിയുടെ പ്രചാരത്തിന് കാരണമായി. അക്കാലത്താണ് ടംഗ്‌സ്റ്റണ്‍ ഫിലമെന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചുകള്‍ കണ്ടുപിടിച്ചത്. ടോര്‍ച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബാറ്ററികള്‍ അത്യാവശ്യമായിരുന്നു. ഇത് ബാറ്ററികളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഇതോടൊപ്പം റേഡിയോ പ്രക്ഷേപണം ലോകമാകമാനം വ്യാപിച്ചത് ബാറ്ററി ഉത്പാദനം കുതിച്ചുയരാന്‍ കാരണമായി.

ഇന്നാ നാം ഉപയോഗിക്കുന്ന ആല്‍ക്കലൈന്‍ സ്‌റ്റോറേജ് ബാറ്ററി ആദ്യമായി നിര്‍മ്മിച്ചത് 1914 ല്‍ തോമസ് ആല്‍വാ എഡിസനാണ്. ആസിഡുകള്‍ക്ക് പകരം ആല്‍ക്കലൈന്‍ ആണ് ഇത്തരം ബാറ്ററികളില്‍ ഇലക്ട്രോ ലൈറ്റുകളായി ഉപയോഗിക്കുന്നത്. ഇവയ്‌ക്ക് പകരം ഇന്ന് സോളാര്‍ ബാറ്ററികളും പ്രചാരത്തിലുണ്ട്.

 

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies