ചുമര്‍ചിത്രകലയാല്‍ സമ്പന്നമായ തൊടീക്കളം ശിവക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ചുമര്‍ചിത്രകലയാല്‍ സമ്പന്നമായ തൊടീക്കളം ശിവക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:20 pm IST
FacebookTwitterWhatsAppTelegram

ചുമര്‍ ചിത്രകല കൊണ്ട് ഏറെ പ്രശസ്തമായ ക്ഷേത്രമാണ് തൊടീക്കളം ശിവക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരള പുരാവസ്തു വകുപ്പിനു കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണ.ജൈവച്ചായക്കൂട്ടുകള്‍ ഉപയോഗിച്ചാണ് ചുമര്‍ ചിത്രങ്ങള്‍ വരച്ചത്. പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

1801 കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രധാന അനുയായി ആയിരുന്ന കണ്ണവത്തുനമ്പ്യാരേയും അദ്ദേഹത്തിന്റെ ഇരുപത്തിനാലുകാരനായ മകനെയും ബ്രിട്ടീഷുകാര്‍ പട്ടാളം തൂക്കിലേറ്റിയ കണ്ണവത്തിനടുത്താണ് തൊടീക്കളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കോട്ടയം സ്വരൂപത്തിന്റേതായിരുന്നു ഈ ക്ഷേത്രം. കോട്ടയം രാജവംശത്തിന് ചിത്രകലയോടുള്ള താല്പര്യത്തിന്റെ ഉദാഹരണം കൂടിയാണ് ക്ഷേത്രത്തിന്റെ ചുമരില്‍ കാണുന്ന ചിത്രങ്ങള്‍. വരച്ച കാലത്തിനെയോ ചിത്രകാരനെ പറ്റിയോ അറിവില്ലാത്തതിനാല്‍ രാജാസൃഷ്ടികളാണെന്നു കരുതാനേ സാധിക്കുകയുള്ളൂ.

കാളി, ദുര്‍ഗ, ശിവന്‍, നടരാജന്‍, ചതുര്‍ബാഹു വിഷ്ണു , കൃഷ്ണന്‍, സിംഹാസനത്തില്‍ ഇരിക്കുന്ന കോട്ടയം രാജാവ് എന്നിവയാണ് ശ്രീകോവിലിന്റെ കിഴക്ക് വശത്തുള്ള ചിത്രങ്ങള്‍. രാജരാജേശ്വരി ,അഘോരശിവന്‍ ,മോഹിനി, ദക്ഷിണാമൂര്‍ത്തിയും ശിഷ്യനും എന്നിവയാണ് തെക്കേ ഭിത്തിയിലെ ആദ്യചിത്രങ്ങള്‍. മുകളിലും നടുക്കും താഴെയും എന്ന ക്രമത്തില്‍ പത്തൊന്‍പതു ചിത്രങ്ങളിലായി രുഗ്മിണി സ്വയംവരവും ഇവിടെ വരച്ചിട്ടുണ്ട്.

കുണ്ഡിന രാജാവായ ഭീഷ്മകനും ഭാര്യയും, കൃഷ്ണന്‍ , ബലഭദ്രന്‍ ,രുഗ്മിണിയുടെ പ്രേമാഭ്യര്‍ഥന കൃഷ്ണനെ അറിയിക്കുന്ന സന്ദേശഹരന്‍, ക്ഷേത്രത്തില്‍ എത്തിയ രുക്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോകാന്‍ തുനിയുന്ന കൃഷ്ണന്‍, സഹായത്തിനെത്തിയ ബലഭദ്രന്‍, ഇതു തടയാന്‍ വരുന്ന രുഗ്മി ,ഇവര്‍ തമ്മിലുള്ള പോര് ,രുഗ്മിയുടെ പരാജയം, രുഗ്മിണീസ്വയംവരം ,സിംഹാസനത്തില്‍ ഇരിക്കുന്ന രുഗ്മിണിയും കൃഷ്ണനും എന്നിവയാണ് സ്വയംവര ചിത്രീകരണത്തില്‍ പ്രധാനം. ഇവയില്‍ ഏറ്റവും മികച്ചത് അഗ്‌നിസാക്ഷിയായി നടത്തുന്ന സ്വയംവര ചിത്രമാണ്.

ശൃംഗാര ഭാവത്തിന്റെ വശ്യമായ ആവിഷ്‌കാരം എന്ന് പറയാനാവുന്നതാണ് തൊടീക്കളത്തെ മോഹിനി ചിത്രം. പാര്‍വതിയുടെ മടിയില്‍ ഇരിക്കുന്ന ഗണപതി , ശൈവസരസ്വതി ,ഗണപതീപൂജ, ശങ്കരാചാര്യര്‍ എന്നിവയും തെക്കേ ഭിത്തിയിലെ ചിത്രങ്ങളാണ്. പടിഞ്ഞാറ് വശത്തുള്ളത് രാവണന്റെ പതനം എന്ന ചുമര്‍ ചിത്രമാണ്. നായാട്ടു നടത്തുന്ന ശാസ്താവ് ,രാമരാവണയുദ്ധം ,ശ്രീരാമപട്ടാഭിഷേകം, വേണുഗോപാലം ,സീതാദേവി ,രാവണനും ഹനുമാനും കുംഭകര്‍ണനെ ഉണര്‍ത്തുന്നത്,രാവണന്റെ പതനം ,മണ്ഡോദരീവിലാപം.

പനയന്നാര്‍കാവിലെരാമായണം ചിത്രങ്ങള്‍ കഴിഞ്ഞാല്‍ തൊടീക്കളത്തെ രാമായണ ചിത്രങ്ങളാണ് കേരളീയ ക്ഷേത്രങ്ങളിലെ രാമായണ ചിത്രങ്ങളില്‍ മികച്ചത്. പാഞ്ചാലീ സ്വയംവരം, മഹിഷമര്‍ദ്ദിനി ദുര്‍ഗ, ഏകാദശരുദ്രന്മാര്‍ എന്നിവയാണ് ശ്രീകോവിലിന്റെ വടക്ക് വശത്തുള്ള ചിത്രങ്ങള്‍.

 

 

 

Tags: Kannur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies