ആനന്ദം നൽകുന്ന നന്ദ ദേവി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ആനന്ദം നൽകുന്ന നന്ദ ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:21 pm IST
FacebookTwitterWhatsAppTelegram

കാഞ്ചൻ ജംഗയ്‌ക്കു ശേഷം ഭാരതത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് , നേപ്പാളിന്റെയും ഭാരതത്തിന്റെയും അതിരിൽ സ്ഥിതി ചെയ്യുന്ന നന്ദ ദേവി . ലോകത്തിലെ ഉയരം കൂടിയ പർവ്വതങ്ങളിൽ ഇരുപത്തി മൂന്നാം സ്ഥാനമാണ് നന്ദ ദേവിക്കുള്ളത് . “ആനന്ദം നൽകുന്ന ദേവി ” എന്നർത്ഥമുള്ള നന്ദ ദേവി ഗർവാൾ ഹിമാലയത്തിന്റെ ഭാഗവും , ഹിമാലയത്തിന്റെ രക്ഷാധികാരി ദേവതയായിട്ടുമാണ് കരുതി പോരുന്നത് .

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നന്ദ ദേവിയുടെ പടിഞ്ഞാറു ഭാഗത്ത് റിഷിഗംഗ താഴ്‌വരയും കിഴക്ക് ഭാഗത്ത് ഗോരിഗംഗ താഴ്‌വരയുമാണ് . ഭാരതത്തിന്റെ പുരാണങ്ങളിലും നാടോടിക്കഥകളിലും നന്ദ ദേവിയെ ഹിമാലയത്തിന്റെ പുത്രിയായിട്ടാണ് വർണ്ണിച്ചിരിക്കുന്നത് . നന്ദാദേവിക്ക് ചുറ്റും പർവ്വതങ്ങളുടെ ഒരു വട്ടം തന്നെയുണ്ട് , ആ ഭാഗമെല്ലാം തന്നെ നന്ദാദേവി നാഷണൽ പാർക്കായിട്ടാണ് സംരക്ഷിച്ചു പോരുന്നത് . 1988 ൽ യുനെസ്കോ നന്ദാദേവിയെ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായി രേഖപ്പെടുത്തിയിട്ടുണ്ട് .

നന്ദ സുനന്ദ ദേവതകളുടെ കൊടിമുടിയായി കരുതപ്പെടുന്ന നന്ദാദേവിയെക്കുറിച്ചു ഭാഗവതത്തിൽ പരാമർശിച്ചിട്ടുണ്ട് . അൻപതു വർഷത്തെ കഠിനമായ പരിശ്രമത്തിന് ശേഷമാണ് നന്ദ ദേവിയുടെ വന്യജീവി സങ്കേതത്തിലേക്ക് എത്തിപ്പെടാനുള്ള ഒരു മാർഗം കണ്ടെത്താനായത് . സുരക്ഷിതമായി സഞ്ചരിക്കാൻ പ്രയാസമുള്ള ആഴമുള്ളതും ഇടുങ്ങിയതുമായ മലയിടുക്കുകളാണ് നന്ദ ദേവിയിലേക്കു എത്താനുള്ള മാർഗ്ഗത്തിന് തടസ്സം സൃഷ്ടിക്കുന്നത് .

ഹഗ് റട്‌ലെഡ്ജ് എന്ന പരവതാരോഹകൻ 1930 കളിൽ , നന്ദ ദേവിയുടെ അടുത്തെത്താൻ മൂന്ന് പ്രാവശ്യം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു . അദ്ദേഹം ഇങ്ങിനെ കുറിക്കുകയുണ്ടായി “നന്ദ ദേവി തന്റെ അടുക്കലേക്കു ചെല്ലാൻ ആഗ്രഹിക്കുന്നവരുടെ കഴിവിനും സഹിഷ്ണുതക്കും മേലെ പരീക്ഷണം നടത്തുന്നു “. 1936 ൽ ഒരു ബ്രിട്ടീഷ് അമേരിക്കൻ പര്യവേഷകർ ആണ് ആദ്യമായി നന്ദ ദേവിയിൽ എത്താനുള്ള മാർഗ്ഗം കണ്ടുപിടിച്ചത് . ഭാരതത്തിലെ പലരും പരീക്ഷണം നടത്തിയെങ്കിലും വിജയിക്കാനായത് 1964 ൽ എൻ കുമാർ നയിച്ച സംഘത്തിനായിരുന്നു .

നന്ദ ദേവി മലകയറ്റം നടത്തുന്നവർക്കായി തുറന്നു കൊടുത്തെങ്കിലും ചൂഷണം മൂലം പലവട്ടം അടച്ചിടേണ്ടതായി വന്നിട്ടുണ്ട് . ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്കായി 2001 ൽ നന്ദ ദേവി പരിമിതമായ രീതിയിൽ തുറന്നു കൊടുക്കപെട്ടു . വർഷത്തിൽ അഞ്ഞൂറ് മലകയറ്റക്കാർക്കു മാത്രമേ നന്ദ ദേവിയിലേക്ക് ഇപ്പോൾ പ്രവേശനം ഉള്ളൂ.

 

 

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

Latest News

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies