ന്യൂഡല്‍ഹി: ഗുജറാത്തിലെ മൊധേരയിലെ സൂര്യ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴയുള്ള സമയത്തെ സൂര്യ ക്ഷേത്രത്തിന്റെ മനോഹാരിത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. മഴയുള്ള സമയത്ത് സൂര്യക്ഷേത്രത്തിന്റെ കല്‍പ്പടവുകളിലൂടെ വെള്ളം താഴേക്ക് ഒഴുകിയെത്തുന്നത് വീഡിയോയില്‍ കാണാം. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്ഷേത്ര ശില്‍പ്പ കലയുടെ മനോഹാരിത മുഴുവന്‍ എടുത്തു കാട്ടുന്ന ക്ഷേത്രമാണ് മൊധേരയിലെ സൂര്യ ക്ഷേത്രം. അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പുഷ്പാവതി നദിക്കരയിലാണ് മൊധേര സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. നിരവധി പേര് വീഡിയോ റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Modhera’s iconic Sun Temple looks splendid on a rainy day 🌧!
Have a look. pic.twitter.com/yYWKRIwlIe
— Narendra Modi (@narendramodi) August 26, 2020
Comments