ന്യൂഡല്‍ഹി: രാജ്യത്തെ വായ്പാ പലിശ നിരക്കുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധയില്‍ ഏറ്റക്കുറച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. വായ്പാ മോറട്ടോറിയം നീട്ടണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. ധാരാളം ബാങ്കുകള്‍ കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും സെപ്തംബര്‍ വരെ നല്കിയ കാലാവധി ക്കുള്ളിലും പലിശ ഈടാക്കിയതിന്റെ പേരിലാണ് പരാതികള്‍ സുപ്രീംകോടതിയിലെത്തിയത്.
നിലവില്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍-വ്യാപാര ദിനങ്ങള്‍ സാധാരണനിലയിലാകാത്തതും വരുമാനം പഴയപടി ആകാത്തതും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ ബഞ്ചാണ് പരാതി പരിഗണിച്ചത്. റിസര്‍വ്വ് ബാങ്ക് എടുത്ത നയം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരി ക്കുന്നതെന്ന മറുപടിയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. പലിശകള്‍ എഴുതി തള്ളാനുള്ള നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും ഏതാനും മാസത്തേയ്ക്ക് നീട്ടിനല്‍കാമെന്നുമാണ് ജൂണ്‍ മാസത്തില്‍ റിസര്‍വ്വ് ബാങ്ക് സുപ്രീം കോടതിയെ ധരിപ്പിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
Comments