ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിക്കുക എന്നത് അസാധാരണ സംഭവമാണെങ്കിലും ഏതൊരാൾക്കും ഈ അവസ്ഥ എത്തിച്ചേരാവുന്ന ഒന്ന് തന്നെയാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട് സ്വദേശിയായ യുവതിയ്ക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ഇത്തരത്തിലൊരു അവസ്ഥയെപ്പറ്റി വീണ്ടും നമ്മൾ ചിന്തിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ ഒന്ന് ഉറക്കെ സംസാരിക്കാനോ ചുമക്കാനോ പോലും കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ടുതന്നെ ഇത്തരക്കാര്‍ക്കു ശ്വാസതടസ്സം ഉണ്ടാകുകയും രക്തത്തില്‍ ആവശ്യമായ ഓക്സിജന്‍ കിട്ടാതെ ശരീരം മുഴുവന്‍ നീലനിറമാവുകയും ചെയ്യും. ഇങ്ങനെയുള്ള വ്യക്തി നിമിഷങ്ങള്‍ക്കുള്ളില്‍ ബോധരഹിതനായെന്നും വരാം. വൈകാതെ മരണപ്പെടുകയും ചെയ്യും.
തൊണ്ടയിൽ ഭക്ഷണം കുരുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത് ‘ചോക്കിംഗ്’ എന്നു പറയും. ഇങ്ങനെ ചോക്കിംഗ് സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ നമുക്ക് ചുറ്റും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന കാര്യം ഓർമ്മയിലിരിക്കട്ടെ.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കുട്ടികളിലും പ്രായമായവരിലുമാണ് കൂടുതലായും കണ്ടുവരുന്നത്. അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് ഇത്തരം അപകടം സംഭവിക്കാനിടയാകുന്നത്. തൊണ്ടയിലെ ലാരിങ്സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍
- ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയയാള്‍ക്ക് ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍, ചുമയ്ക്കുവാന്‍ പോലും കഴിയുന്നില്ലെങ്കില്‍ ഉടന്‍ ആ വ്യക്തിയുടെ പുറത്തു കൈകൊണ്ട് ശക്തിയായി കുറഞ്ഞത് അഞ്ചു തവണ തട്ടുക. ആ പ്രയോഗത്തില്‍ ഭക്ഷണശകലം പുറത്തുവരും.
- തല കുനിച്ചുനിര്‍ത്തി പിന്നില്‍നിന്ന് വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടിവെച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞുപിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തണം. ശ്വാസകോശം ചുരുങ്ങി തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം ശക്തിയായി പുറത്തേക്കു വരാന്‍ ഇതു സഹായിക്കും.
- ഇത് തുടർന്നിട്ടും ഭക്ഷണശകലം പുറത്തു വന്നില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കണം. ആള് ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതുവരെ ചെയ്തുകൊണ്ടേയിരിക്കണം.
- ആള്‍ക്ക് ചുമയ്ക്കാനോ സംസാരിക്കാനോ കഴിയുന്നെങ്കില്‍ പുറത്തു തട്ടുകയോ വയറിനു അമര്‍ത്തുകയോ ചെയ്യരുത്. അവരോടു ശക്തിയായി ചുമയ്ക്കുവാന്‍ പറയുക, അപ്പോള്‍ത്തന്നെ ഭക്ഷണം പുറത്തേക്കു തെറിച്ചു വീഴും.
- പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഗര്‍ഭിണികളിലും അമിത വണ്ണമുള്ളവരിലും വയറില്‍ അമര്‍ത്തുന്നതിനു പകരം നെഞ്ചില്‍ ആണ് അമര്‍ത്തേണ്ടത്
- ബോധം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് മേല്‍ സൂചിപ്പിച്ച മാര്‍ഗ്ഗങ്ങളൊന്നും തന്നെ ഫലപ്രദമാകില്ല. നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമമായി ശ്വാസം കൊടുത്തും ആളിന്റെ ശ്വാസവും രക്തയോട്ടവും വീണ്ടെടുത്തു ജീവന് രക്ഷിക്കാന്‍ ശ്രമിക്കണം. തുടര്‍ന്നു പെട്ടെന്നുതന്നെ ആ വ്യക്തിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.
- ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല് കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്കുമ്പോള് കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്പം ഉയര്‍ത്തി വച്ച് വേണം കുട്ടികള്‍ക്ക് പാല് നല്കാന്.
- ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ കുട്ടിക്ക് ബോധമുണ്ടെങ്കില്‍ സമയം നഷ്ടപ്പെടുത്താതെ കുഞ്ഞിനെ മുഖം താഴെയാക്കി കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തുക. തുടര്‍ന്നു കാലിന്റെ തുടകൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തു ആഞ്ഞു തട്ടുക. ഇതോടെ, ഭക്ഷണം പുറത്തുവരും. ഇങ്ങനെ ചെയ്യുന്നതിനു മുന്നേ പലരും കുഞ്ഞിന്റെ വായില്‍ വിരലിട്ടു എടുക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് അപകടമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം അകത്തേക്ക് പോയി ജീവനുതന്നെ അപകടം സംഭവിക്കാം.
- ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ബോധമുണ്ടെങ്കില്‍ കുട്ടിയുടെ പിന്നില്‍നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തി ഭക്ഷണശകലം പുറത്താക്കാം. ബോധം നഷ്ടപ്പെട്ട കുട്ടിക്ക് ഫസ്റ്റ് എയ്ഡിന് ശ്രമിക്കരുത്. വൈകാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.
- പ്രായമായവരില്‍ ഭക്ഷണം മാത്രമല്ല, വായിലെ കൃത്രിമ പല്ല് പോലും കുടുങ്ങിയേക്കാം. ഉറങ്ങുമ്പോള്‍ ഇത്തരത്തില്‍ പല്ലുകള്‍ കുടുങ്ങുന്നത് നിരന്തരം സംഭവിക്കാറുണ്ട്. അതിനാൽ കഴിവതും ഇതെല്ലാം മാറ്റിയ ശേഷം ഉറങ്ങുക.
- തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്ന അവസരത്തില്‍ വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ ചുമയ്ക്കാന്‍ പറയുക. ഭക്ഷണം ശ്വാസ കോശത്തിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം.
- മുതിര്‍ന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.
- ഭക്ഷണം വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് കഴിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാകും.
- സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്.
- മദ്യപാനം ഒഴിവാക്കുക.
- എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.















