ബ്രിട്ടീഷുകാരുടെ പ്രാർത്ഥന കേട്ട സാക്ഷാൽ പരമേശ്വരൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷുകാരുടെ പ്രാർത്ഥന കേട്ട സാക്ഷാൽ പരമേശ്വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:18 pm IST
Facebook
Twitter
WhatsAppTelegram

ഭാരതവും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുമത പ്രചരണത്തിന് മുൻതൂക്കം നൽകിയിരുന്ന അവർ ഭാരതത്തിൽ സ്ഥാപിച്ച ഏക ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗർ മൽവയിലുള്ള ബൈജ്നാഥ്‌ ക്ഷേത്രം.

ഹിന്ദു മതവും വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ബ്രിട്ടീഷ് ദമ്പതികൾ ഈ ക്ഷേത്രം പണിയാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയം. 1879ൽ അഫ്‌ഗാനിസ്ഥാനുമായുള്ള യുദ്ധത്തിന് വേണ്ടി ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായിരുന്ന സി മാർട്ടിന് അഗർ മൽവ പ്രദേശത്തേക്ക് പോകേണ്ടിവന്നു. എന്നിരുന്നാലും തന്റെ ഭാര്യയ്‌ക്ക് കത്തയക്കാൻ അദ്ദേഹം മറന്നിരുന്നില്ല. യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെട്ടതിനാൽ പിന്നീട് കത്തുകൾ എഴുതുവാനോ അയക്കുവാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ സമയത്താണ് അഫ്ഗാൻ യുദ്ധത്തിൽ മേൽക്കോയ്മ നേടിയത്. ബ്രിട്ടീഷുകാർക്ക് അഫ്‌ഗാനെ നേരിടാൻ സാധിക്കാത്ത വിധത്തിലും കാര്യങ്ങൾ നീങ്ങുകയുണ്ടായി.

ഇതൊക്കെയറിഞ്ഞ സി മാർട്ടിന്റെ ഭാര്യ ദുഃഖത്തിലായി  കുതിരപ്പുറത്ത് കയറി എങ്ങോട്ടെന്നല്ലാതെ സഞ്ചരിച്ചു. സഞ്ചരിക്കുന്നതിനിടയിൽ കേണലിന്റെ ഭാര്യ ബൈജ്നാഥ്‌ ക്ഷേത്രം കാണുകയും അവിടെ കയറാൻ തീരുമാനിക്കുകയും ചെയ്തു. മന്ത്രോച്ചാരണങ്ങളാൽ നിറഞ്ഞ അവിടെ കുറച്ച് ബ്രാഹ്മണർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളുടെ മുഖത്തെ ദുഃഖം ശ്രദ്ധിച്ച ബ്രാഹ്മണർ കാര്യം തിരക്കുകയും ഭക്തരുടെ വിഷമങ്ങൾക്ക് ശിവഭഗവാൻ പരിഹാരം കാണുമെന്ന് ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ബ്രാഹ്മണരുടെ വാക്കുകൾ അനുസരിച്ച് 11 ദിവസം ഓം നമശിവായ എന്ന മന്ത്രം ഉരുവിടാനും ലഘുരുദ്രി അനുഷ്ഠാനത്തിനും അവൾ തയ്യാറായി.

സി മാർട്ടിൻ സുരക്ഷിതമായി തിരിച്ച് വന്നാൽ ക്ഷേത്രം പുതുക്കി പണിയാം എന്ന് അവൾ തീരുമാനിച്ചു. ലഘുരുദ്രി അനുഷ്ഠാനം തുടങ്ങീ 11-)o ദിവസം യുദ്ധത്തിൽ തങ്ങൾ ജയിച്ചുവെന്നും താൻ സുരക്ഷിതനാണ് എന്നും എഴുതിയ സി മാർട്ടിന്റെ കത്ത് ഭാര്യയ്‌ക്ക് ലഭിച്ചു. യുദ്ധസമയത്ത് സഹായിക്കാൻ എത്തിയ ഒരു യോഗിയെ കുറിച്ചും സി മാർട്ടിൻ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.

11 ദിവസത്തെ പ്രാർത്ഥനയാൽ ശിവഭഗവാന്റെ ശക്തി തിരിച്ചറിഞ്ഞ ഇവർ അമ്പലം പുതുക്കി പണിയുന്നതിനായി 15000 രൂപ (ഇന്നത്തെ കാലത്ത് ചെറിയ തുക ആയി തോന്നുമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇതൊരു വലിയ തുക ആയിരുന്നു എന്ന കാര്യം മറക്കരുത്) നൽകുകയും ചെയ്തു. 1883ൽ ക്ഷേത്രനിർമ്മാണം പൂർത്തിയാവുകയും ചെയ്തു.

വിശ്വസിക്കാൻ സാധിക്കില്ലെങ്കിലും ഈയൊരു സത്യം വിശ്വസിച്ചേ മതിയാവൂ. അഗർ മൽവയിലെ മുനിസിപ്പൽ ബോഡിയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

Tags: TemplesLord_Siva
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies