ശോകമകറ്റുന്ന അശോകവൃക്ഷം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ശോകമകറ്റുന്ന അശോകവൃക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:26 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിൽ ധാരാളമായി കണ്ടു വരുന്ന നിത്യഹരിത വൃക്ഷമാണ് അശോകമരം . മനോഹരമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളും കൊണ്ട് മനോഹാരിയാകുന്ന വൃക്ഷം ആരുടേയും മനം കുളിർപ്പിക്കും , അതിനാലാവാം ശോകം അകറ്റുന്ന വൃക്ഷം അതായത് അശോകം എന്ന നാമം ഈ വൃക്ഷത്തിന് ലഭിച്ചത് . പക്ഷിമൃഗാദികളും മനുഷ്യരിലും പ്രേമം വിതക്കുന്ന കാമദേവൻ അശോകാവൃക്ഷത്തിൽ ഉണ്ടാവുന്ന പുഷ്പത്തിന്റെ സുഗന്ധവും ഭംഗിയും കൊണ്ടാവാം തന്റെ ശരത്തിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോകപുഷ്പമാക്കിയത് . രാമായണത്തിൽ രാവണൻ തട്ടി കൊണ്ട് പോയ സീതാദേവി ലങ്കയിൽ വസിച്ചതും അശോകവനത്തിലാണ് .

ഫലഭൂയിഷ്ഠമായതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ നന്നായി വളരുന്ന അശോകം , തണൽ മരമായും , അലങ്കാര വൃക്ഷമായും , ഔഷധ സസ്യമായും വളർത്തുന്നു . വിത്തുകൾ മുളപ്പിച്ചോ , കമ്പു വെട്ടി വെച്ചോ അശോക വൃക്ഷം വളർത്താവുന്നതാണ് . ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയാണ് അശോക വൃക്ഷം പൂത്തുലയുന്നത് .

ആയുർവേദ ചികിത്സകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായ അശോകത്തെക്കുറിച്ചു ചരക സംഹിതയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . അശോകത്തിന്റെ അപര നാമങ്ങളായ അംഗനപ്രിയ , ശുഭഗ , മധുപുഷ്പ തുടങ്ങിയവ വൃക്ഷത്തിന് സ്ത്രീകളിൽ ഉണ്ടാകുന്ന രോഗങ്ങൾ ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു . സ്ത്രീകളുടെ പാദസ്പർശമേറ്റാൽ അശോകം പുഷ്പ്പിക്കും എന്നൊരു വിശ്വാസം കൂടിയുണ്ട് . പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും ശോകമകറ്റി സന്തോഷം പ്രധാനം ചെയ്യുന്ന വൃക്ഷമായി അശോക വൃക്ഷത്തെ പരാമർശിക്കുന്നുണ്ട് .

സ്ത്രീകൾക്കുണ്ടാകുന്ന അത്യാർത്തവത്തിന് , അശോക വൃക്ഷത്തിന്റെ തൊലി പാലിൽ ചേർത്ത് സേവിക്കുന്നത് ഉത്തമമാണ് . ആർത്തവക്രമേടുകൾക്കും, വായിൽ ഉണ്ടാകുന്ന പുണ്ണിനും, പുളിച്ചു തികട്ടലിനും , ദഹനക്കേടിനും അശോകത്തിന്റെ തൊലി ചേർത്തുണ്ടാക്കിയ കഷായം സേവിക്കുന്നത് ഗുണം ചെയ്യും .

അശോകത്തിന്റെ തൊലി ചൂർണ്ണമാക്കി ദിനവും ചായയിലോ , കാപ്പിയിലോ , പാലിലോ ചേർത്ത് കഴിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനു അനുയോജ്യമാണ് . ചർമ്മത്തിലെ നിറവ്യത്യാസത്തിനും , തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും അശോകത്തിന്റെ തൊലി അരച്ച് പുരട്ടുന്നത് ഉത്തമമാണ് .

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

Latest News

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies