ദോഹ: കോവിഡ് പൂര്‍ണനിയന്ത്രണത്തില്‍ ആവുന്നതിന്റെ വ്യക്തമായ സൂചന നല്കി ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായി. 168 പേരില്‍ മാത്രമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 179 പേര് ഇന്നു രോഗമുക്തി നേടിയിട്ടുമുണ്ട്. 87 വയസുകാരന് ഇന്നു മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 197 ആയി. ഒരാഴ്ചയായി രോഗികളുടെ എണ്ണം മൂവായിരത്തിലും താഴെയാണ്. നിലവില്‍ രോഗികള്‍ 2,948 മാത്രം. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് മടങ്ങിയെത്തിയവരാണ്. ഖത്തര്‍ ഇതേവരെ നടത്തിയത് 6,24,609 പരിശോധനകളാണ്. 1,18,575 പേര്‍ക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1,15,430 പേരും രോഗമുക്തി നേടി. നിലവിലുള്ള രോഗികളില്‍ 409 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ളത് 66 രോഗികളാണ്. ഇതില്‍ മൂന്നുപേരെ ഇന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
Comments