മുംബൈ: കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ സിനിമാ ലോകത്തെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവുമായി സിനിമാ നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും. അണ്‍ലോക് മാനദണ്ഡങ്ങളിൽ ഇളവുനല്‍കി സിനിമാ പ്രദര്‍ശന ശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
മള്ട്ടിപ്ലക്സ തീയറ്ററുകളുൾപ്പെടെ തുറക്കണമെന്നാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ച് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.മാര്‍ച്ച് 25 മുതല്‍ സിനിമാ പ്രദർശന ശാലകൾ അടച്ചിട്ടിരിക്കുകയാണ്. ഇതിലൂടെ അ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധി അനുഭവിക്കുകയാണെന്ന് സംഘടനകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഇക്കാരണത്താൽ ഈ മാസം ഇളവുവരുത്തിയവയില് മള്‍ട്ടിപ്ലക്സ് തിയേറ്ററുകളെ കൂടി ഉൾപ്പെടുത്തണമെന്നും അസോസിയേഷന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സപ്പോര്‍ട്ട് മൂവീ തീയറ്റര്‍ എന്ന ഹാഷ് ടാഗില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമാ പ്രദര്‍ശന ശാലകള്‍ക്കായി ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.
Comments