തിരുവോണ ദിവസം ജയസൂര്യ സ്വന്തമാക്കിയ പിറന്നാൾ സമ്മാനം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിരുവോണ ദിവസം ജയസൂര്യ സ്വന്തമാക്കിയ പിറന്നാൾ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 11:36 am IST
Facebook
Twitter
WhatsAppTelegram

തിരുവോണവും ജന്മദിനവും ഒരുമിച്ച്  ആഘോഷിച്ച താരമാണ് മലയാളികളുടെ പ്രിയങ്കരൻ  ജയസൂര്യ. ആ ദിവസം ജയസൂര്യ സ്വന്തമാക്കിയത് 67 ലക്ഷം രൂപയോളം വിലവരുന്ന മിനി ക്ലബ്മാനാണ് . ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ ചെറുകാറായ ക്ലബ്മാന്‍ സ്വന്തമാക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ വ്യക്തിയും കേരളത്തിലെ ആദ്യ വ്യക്തിയുമാണ് ജയസൂര്യ. കുടുംബത്തോടൊപ്പമാണ് ജയസൂര്യ വാഹനം സ്വന്തമാക്കാനായി ഷോറൂമില്‍ എത്തിയത്. ഇന്ത്യയില്‍ സമ്മര്‍ റെഡ് എന്ന ഒരൊറ്റ നിറത്തില്‍ മാത്രം പുറത്തിറങ്ങിയ ഈ വാഹനം ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒന്നാണ്.

വൃത്താകൃതിയിലുള്ള റീഡിസൈന്‍ ചെയ്ത എല്‍ഇഡി ഹെഡ്‌ലാംപ് ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനില്‍ ഇടം പിടിച്ചു. പിയാനോ ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയറില്‍ ഡീറ്റൈലിംഗ് ഹെഡ്‌ലാംപിന് ചുറ്റും, ഫോഗ് ലൈറ്റിന് ചുറ്റും, മിറര്‍ കാപ്പില്‍, ടെയില്‍ ലാമ്പിന് ചുറ്റും, റേഡിയേറ്റര്‍ ഗ്രില്ലിന് ഔട്ട് ലൈനിങ് ആയും ചേര്‍ത്തിട്ടുണ്ട്. പരിഷ്‌കരിച്ച ഗ്രില്ലിലെ ഇന്‍സേര്‍ട്ടുകളും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനെ വ്യത്യസ്തമാക്കുന്നു. മിനിയുടെ ബ്രിട്ടീഷ് പൈതൃകത്തിനുള്ള ആദരസൂചകമായി എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഇന്‍സേര്‍ട്ട്‌സിന് യൂണിയന്‍ ജാക്ക് ഡിസൈന്‍ ആണ്. കാര്‍ബണ്‍ ബ്ലാക്ക് ലെതറേറ്റ് ഫിനിഷുള്ളതും, മെമ്മറി ഫങ്ക്ഷന്‍ ഉള്ളതുമായ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിനെ വേറിട്ടതാക്കും.

ചെക്വര്‍ഡ് ഡിസൈനിലിലുള്ള ഡാഷ്ബോര്‍ഡ് ഗാര്‍ണിഷ്, 6.5-ഇഞ്ച് കളര്‍ സ്‌ക്രീന്‍, മള്‍ട്ടി-ഫങ്ക്ഷന്‍ സ്‌പോര്‍ട്ട് ലെതര്‍ സ്റ്റിയറിംഗ് വീല്‍, പനോരമ ഗ്ലാസ് റൂഫ് എന്നിവയും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനിലുണ്ട്. എല്‍ഇഡി ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിംഗ്, റിയര്‍വ്യൂ മിററുകള്‍ക്ക് താഴെയായി മിനി പ്രോജെക്ഷന്‍ ലോഗോ എന്നിവ മിനി എക്സൈറ്റ്‌മെന്റ് പാക്ക് കൂട്ടിച്ചേര്‍ക്കുന്നു. പനോരമിക് സണ്‍റൂഫിനു പുറമേ ഹാന്‍ഡ്സ് ഫ്രീ ടെയ്ല്‍ഗേറ്റ്, പിറകില്‍ കാമറ, മുന്നില്‍ മെമ്മറി ഫംഗ്ഷന്‍ സഹിതം ക്രമീകരിക്കാവുന്ന (പവേര്‍ഡ്) സ്പോര്‍ട്ട് സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ അധിക ഫീച്ചറുകളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, മെറ്റാലിക് റെഡ് നിറമാണ് മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്.

 

 

 

Tags: actor jayasurya
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies