എല്ലോറ ഗുഹയിലെ കൈലാസനാഥ ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലോറ ഗുഹയിലെ കൈലാസനാഥ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള പല നിർമ്മിതികളും നമ്മെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അത്തരം നിർമ്മിതികളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് എല്ലോറ ഗുഹകളിലെ കൈലാസനാഥ ക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ഗുഹയിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ നോക്കാം.

ആധുനിക ലോകത്ത് നിന്നും ചരിത്രത്തിലേക്കുള്ള യാത്രയുടെ പ്രതീതിയാണ് എല്ലോറ ഗുഹകൾ സമ്മാനിക്കുക. മഹാരാഷ്‌ട്രയിലെ ഔറംബാദിന് സമീപമായാണ് എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശം ചരിത്രകാരന്മാരുടെ ഇഷ്ടയിടം കൂടിയാണ്.

100 ഓളം വരുന്ന ഗുഹകളിൽ 34 എണ്ണത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇതിലെ ആദ്യ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത്രങ്ങളും 5 എണ്ണം ജൈന ക്ഷേത്രങ്ങളുമായാണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഗുഹകൾ നിർമ്മിച്ചത്.

ഈ ഗുഹകളിലെ 16-)o നമ്പറായി രേഖപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ നിർമ്മിതി. ഭാരതത്തിന്റെ കലാശിൽപ മാതൃകയിലെ ഒന്നാം നമ്പർ താരവും ഈ ക്ഷേത്രം തന്നെ. 31.61 മീറ്റർ നീളവും 46.92 മീറ്റർ വീതിയുമുള്ള ഈ ക്ഷേത്രം മൂന്നുനിലകളിലായാണ് കാണാൻ സാധിക്കുക.

 

എല്ലോറയിലെ ചാരനന്ദ്രി ഹിൽസിലെ ഒറ്റക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.. എഡി 760ൽ രാഷ്‌ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിർമ്മാണം നടന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കഥ നോക്കാം.

ഈ പ്രദേശത്തെ രാജാവിന് ഒരിക്കൽ അപൂർവമായ രോഗമുണ്ടാകുകയും പ്രശസ്തരായ വൈദ്യന്മാർക്ക് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചില്ല. അവസാനം രാജാവിന്റെ പത്നി ഗ്രീഷ്‌ണേശ്വര ശിവനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയും അസുഖം ഭേദമായാൽ ക്ഷേത്രം നിർമ്മിക്കാമെന്ന് പറയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നത് വരെ ഉപവസിക്കുമെന്നും പറഞ്ഞു. രാജ്ഞിയുടെ പ്രാർത്ഥനയുടെ ഫലമായി രാജാവിന്റെ രോഗം മാറി. ക്ഷേത്രനിർമ്മാണവും ആരംഭിച്ചു. അപ്പോഴാണ് അവർക്ക് മനസിലായത് ക്ഷേത്രത്തിന്റെ മുകൾഭാഗം അഥവാ ശിക്കാര കാണാൻ മാസങ്ങൾ ഒരുപാട് വേണ്ടിവരുമെന്ന്. അത്രയും നാൾ ഉപവാസമിരിക്കുക എന്നത് സാധ്യമായ കാര്യമാണോ ? അപ്പോഴാണ് കോകസ എന്ന പണിക്കാരൻ വരികയും ഒരാഴ്ച സമയത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം നിർമ്മിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു. അങ്ങനെ ഈ പണിക്കാരൻ ക്ഷേത്രത്തിന്റെ മുകൾഭാഗം ആദ്യം പണിതു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന കൈലാസ പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന കല്ലിൽ കൊത്തിയിരിക്കുന്ന ക്ഷേത്രം കൂടിയാണ് ഇത്. ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി 400 ടണ്ണിലധികം കല്ലുകളാണ് എടുത്തുമാറ്റിയത്. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ഈ നിർമ്മിതിയിൽ ഇത്രയും കല്ലുകൾ എങ്ങനെയാണ് മാറ്റിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്താൻ ആയിട്ടില്ല.

കൈലാസനാഥ ക്ഷേത്രം ഇന്നുകാണുന്ന രൂപത്തിലാകാൻ 150ൽ അധികം വർഷത്തെ അധ്വാനം വേണ്ടി വന്നിട്ടുണ്ട്. ഏഴായിരത്തിലധികം പണിക്കാർ ദിവസം 16 മണിക്കൂർ സമയം പണിയെടുത്തിരുന്നു. വൈദ്യുതി ഒന്നും ഇല്ലാത്ത കാലഘട്ടം ആയതിനാൽ വെളിച്ചത്തിന് വേണ്ടി കണ്ണാടിയുടെ പ്രതിഫലം ഉപയോഗിച്ചിരുന്നു.

ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന എല്ലോറ ഗുഹകളും കൈലാസനാഥ ക്ഷേത്രവും കാണാൻ വിശ്വാസികൾക്ക് പുറമെ നിരവധി ചരിത്രകാരന്മാരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.

Tags: MAHARASHTRAtraveler
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies