ന്യുഡല്‍ഹി: ലഡാക്ക് മേഖലയിലെ ഇന്ത്യന്‍ സൈനിക നീക്കം ശക്തമാക്കി കരസേനാ മേധാവി. ജനറല്‍ എം.എം.നരവാനേ ഇന്ന് രാവിലെ തന്നെ ലഡാക്കിലെ ലേ പ്രദേശത്ത് എത്തിച്ചേര്‍ന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനെ തുടര്‍ന്ന് മ്യാന്മാര് യാത്ര ഇന്നലെ റദ്ദാക്കിയ നരവാനേ ലഡാക്കിലെ മൂന്ന് മേഖലയിലെ സൈനിക വിന്യാസം വിലയിരുത്തും.
During the two day visit, the Army Chief will also review the operational preparedness of the troops who are locked in a stand off with Chinese troops for over three months now: Army Sources https://t.co/5P6YpC38Ab
— ANI (@ANI) September 3, 2020
പാങ്കോംഗ് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ടാങ്കുകളും വിമാനവേധ പീരങ്കികളും, മിസൈലുകളും നിരത്തുന്നതില്‍ ഇന്ത്യന്‍ സേന വിജയിച്ചുവെന്നും സേനകളെ ഫിംഗര്‍ പ്രദേശങ്ങളില്‍ വിന്യസിച്ചതായും കഴിഞ്ഞ ദിവസം ഇന്ത്യന്‍ കരസേന അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ഭാഗത്താണ് ഇന്ത്യന്‍ സേന അതിശക്തമായ സൈനിക വ്യൂഹം തീര്‍ത്തിരിക്കുന്നത്.















