കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുമ്പോൾ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 05:11 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ  പശ്ചാത്തലത്തിൽ മാസങ്ങളായി ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇപ്പോൾ കണ്ണൂർ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ടൂറിസം പ്രൊമോഷൻ കൗൺസിൽ നിർദ്ദേശ പ്രകാരം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളാണ് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. തലശ്ശേരിയിലെ സിവി പാർക്ക്, പാലയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഓവർബറീസ് ഫോളി എന്നീ സ്ഥലങ്ങളാണ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്നത്. ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ ആദ്യഘട്ട പട്ടികയിൽ വരുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.

സാമൂഹിക അകലം പാലിച്ച് ഏറ്റവും അധികം ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളാണ് ആദ്യം തുറക്കുന്നത്. അഞ്ചു മാസങ്ങളിലേറെയായി അടഞ്ഞുകിടക്കുന്ന ഈ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. പല സ്ഥലങ്ങളിലും അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. എന്നാലും ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുമ്പോൾ സന്ദർശകർ വരുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ട്. ഒട്ടേറെപ്പേർ വന്നിരുന്ന പയ്യാമ്പലം ബീച്ചിൽ ഇന്ന് പ്രഭാത സവാരിക്കല്ലാതെ ആരും എത്തുന്നില്ല. മയ്യഴി പുഴയോര നടപ്പാത, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്, പയ്യന്നുർ കാപ്പാട് തണൽ എക്കോ പാർക്ക് തുടങ്ങിയവ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

സെന്റ് ആഞ്ചലോസ് കോട്ട മാത്രമാണ് ഇപ്പോൾ നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എന്നാൽ കോട്ടയുടെ സമീപ പ്രദേശം കണ്ടയ്നമെന്റ് സോണാക്കിയതിനെ തുടർന്ന് വീണ്ടും അടച്ചിട്ടു. ഇപ്പോൾ രണ്ടാഴ്ചയായി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കൊറോണ  വ്യാപനത്തെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. എങ്കിൽ പോലും ഏറെ പ്രതീക്ഷയോടെയാണ് ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നത്.

Tags: TOURISMKannur
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies