നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നു. മലയോരമേഖയിലെ മണ്ണിടിച്ചിലില്‍ ഹൈവേയിലുള്പ്പടെ വാഹനഗതാഗതം സ്തംഭിച്ചു . മണ്ണിടിച്ചിലില്‍ ഇരുവശത്തേയ്ക്കും നീങ്ങാനാകാതെ നിരവധി ട്രക്കുകള്‍ കുടുങ്ങിയിരിക്കുകയാണ്. ബദരീനാഥ്- ഋഷികേശ് ദേശീയ പാത 58-ലാണ് മണ്ണിടച്ചില്‍ രൂക്ഷം.
മണ്ണ് നീക്കുന്നതിനായി സൈന്യത്തിന്റെ കൂടി സേവനം ആവശ്യപ്പെട്ടതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. രണ്ടു ദിവസമായി ട്രക്കുകള്‍ റോഡില്‍ അനക്കാനാകാതെ കിടക്കുകയാണ്. ആര്‍ക്കും മലയിടിച്ചിലില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
Comments