സംഗീതത്തിൽ മാസ്മരികത വിരിയിച്ച സലിൽ ചൗധരി എന്ന അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

സംഗീതത്തിൽ മാസ്മരികത വിരിയിച്ച സലിൽ ചൗധരി എന്ന അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 06:51 pm IST
Facebook
Twitter
WhatsAppTelegram

സംഗീതത്തെ ജീവിതമായി കണ്ട സലിൽ ചൗധരി , വെസ്റ്റ് ബംഗാളിൽ ജനിച്ച സലിൽ ചൗധരി തന്റെ കുട്ടികാലം ചിലവിട്ടിരുന്നത് ആസ്സാമിലെ തേയില തോട്ടങ്ങളിലായിരുന്നു . നാടക കലയിൽ നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തിന്റെ അച്ഛന്റെ വെസ്റ്റേൺ ക്ലാസിക്കൽ ശേഖരം കേൾക്കുക എന്നത് സലിൽ ദായുടെ ഒരു ശീലം തന്നെയായിരുന്നു . ആറാമത്തെ വയസ്സിൽ തന്റെ ജ്യേഷ്ഠ സഹോദരനിൽ നിന്ന് പിയാനോ വായിക്കാൻ പഠിച്ച അദ്ദേഹം കൗമാരപ്രായത്തിൽ എത്തിയപ്പോഴേക്കും ഓടകുഴൽ , ഹാർമോണിയം എന്നിവ വായിക്കുന്നതിൽ പ്രാവണ്യം നേടി .

കോളേജ് വിദ്യാഭ്യാസ കാലത്താണ് അദ്ദേഹം ആദ്യമായി സംഗീതം ചിട്ടപ്പെടുത്തിയത് . സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിരുന്നതിനാൽ ആൻഡമാനിലെ ജയിലിൽ നിന്ന് മോചിതരായവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചിട്ടപ്പെടുത്തിയത് .പിന്നീട് കർഷകർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി തുടങ്ങിയപ്പോൾ അവർക്കു വേണ്ടി കുറെയധികം കാലം അദ്ദേഹം പാട്ടുകൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു .

ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയത് 1949 ൽ ഇറങ്ങിയ ബംഗാളി ചിത്രമായ പരിഭർത്തനു വേണ്ടിയായിരുന്നു . 1953 ൽ പുറത്തിറങ്ങിയ ദോ ഭീഗ സമീൻ എന്ന ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു ഹിന്ദി സിനിമ ലോകത്തേക്ക് സലിൽ ദാ രംഗപ്രവേശം ചെയ്തത് . ഏകദേശം ഇരുപത് വർഷത്തോളം ഹിന്ദിയിലും ബംഗാളിയിലും പ്രവർത്തിച്ചതിന് ശേഷമാണ് 1964 ൽ ചെമ്മീൻ എന്ന എക്കാലത്തെയും മികച്ച ചിത്രത്തിന് വേണ്ടി സംഗീതം ചിട്ടപ്പെടുത്തി കൊണ്ട് മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചത് .

പതിമൂന്നു ഭാഷകളിൽ ഇറങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയ അദ്ദേഹം എഴുപത്തി അഞ്ച് ഹിന്ദി ചിത്രങ്ങൾക്കും , നാല്പത്തി ഒന്ന് ബംഗാളി ചിത്രങ്ങൾക്കും , ഇരുപത്തിയേഴ് മലയാളചിത്രങ്ങൾക്കും ,കൂടാതെ ചില മറാത്തി , തമിഴ് , തെലുങ്ക് , കന്നഡ , ഗുജറാത്തി , ഒറിയ , ആസ്സാമീസ് ചിത്രങ്ങൾക്കും വേണ്ടി ഗാനം ചിട്ടപ്പെടുത്തി .മികച്ച ഗാനരചയിതാവും സംഗീതസംവിധായകനും മാത്രമല്ല, സമർത്ഥനും പ്രതിഭാധനനുമായ ഒരു സംഘാടകൻ, കവി, എഴുത്തുകാരൻ, നാടകകൃത്ത് എന്നിവ കൂടി ആയിരുന്നു അദ്ദേഹം .

വിവിധ സംഗീത ഉപകരണങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ഓടകുഴൽ , പിയാനോ , എസ്രാജ് , വയലിൻ എന്നിവ വായിച്ചിരുന്നു . സലിൽ ദായുടെ സംഗീതത്തിന്റെ പ്രത്യേകത സംഗീത ഉപകരണങ്ങൾ വ്യത്യസ്തമായ രീതിയിൽ കോർത്തിണക്കി മനോഹരമായ സംഗീതാനുഭവം ശ്രോതാക്കൾക്ക് നൽകിയിരുന്നു എന്നതായിരുന്നു . ആ കാലത്തു ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന തബലയെക്കാൾ അധികമായി അദ്ദേഹം വാദ്യോപകരണങ്ങൾ തന്റെ സംഗീതത്തിൽ ഉപയോഗിച്ചു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സംഗീതത്തെ അന്നും ഇന്നും എന്നും വേറിട്ട് നിർത്തുന്നത് .

ഇന്നും ശ്രോതാക്കൾ മൂളുകയും കേൾക്കുകയും ചെയ്യുന്ന ഒരുപാട് മനോഹരമായ പാട്ടുകൾ ഇന്ത്യൻ സിനിമാലോകത്തിന് സമ്മാനിച്ച സലിൽ ദാ 1995 ൽ നിര്യാതനായി .

 

 

 

Share1
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies