"ആര്‍ത്തവം" : 'മൂഡ്' പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുന്നത് അപകടത്തിലെത്തിക്കും
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

“ആര്‍ത്തവം” : ‘മൂഡ്’ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുന്നത് അപകടത്തിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 09:39 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷിയുമായി ബന്ധപ്പെട്ട ഒന്നാണ് ആര്‍ത്തവം അഥവാ മെന്‍സസ്. പെണ്‍കുട്ടികൾ പ്രായപൂര്‍ത്തിയാകുന്നതിന്റെ പ്രധാന ലക്ഷണമായാണ് ആര്‍ത്തവത്തെ കണക്കാക്കുന്നത്. അതായത് അവളുടെ ശരീരം പ്രത്യുല്‍പാദനത്തിന്, ഗര്‍ഭധാരണത്തിനു തയ്യാറായി എന്നതിന്റെ സൂചന. ആര്‍ത്തവം നിലയ്‌ക്കുമ്പോള്‍, അതായത് മെനോപോസാകുമ്പോള്‍ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥമാക്കുന്നത്.

ആര്‍ത്തവ ദിവസങ്ങൾക്ക് മുമ്പായി എല്ലാ പെൺകുട്ടികളിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് മാനസിക വിഷമതകൾ നേരിടേണ്ടതായി വരുന്നു. ഇത്തരത്തിലൊരു അവസ്ഥയെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നാണ് പൊതുവെ പറയുന്നത്. ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംസിന്റെ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. മോശം ജീവിതരീതി, വര്‍ധിച്ച മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും പിഎംഎസിലേക്ക് നയിക്കുന്നത്.

എന്നാല്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയെക്കാൾ ഗുരുതരമായ ഒരു അവസ്ഥ കൂടി സ്ത്രീകൾ നേരിടേണ്ടി വരുന്നുണ്ട്. പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്നാണ് ഈ അവസ്ഥയുടെ പേര്. മിക്കവരും ഈ പേര് പോലും കേട്ടുകാണാന്‍ സാധ്യതയില്ല. കടുത്ത ‘മൂഡ്’ മാറ്റങ്ങളും, തീവ്രമായ മാനസികാവസ്ഥയുമെല്ലാമാണ് ഈ അവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്നത്.

പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി)

എളുപ്പത്തില്‍ മൂഡ് വ്യത്യാസം സംഭവിക്കുക, കടുത്ത ക്ഷീണം, വിശപ്പില്‍ അസാധാരണമായ വ്യത്യാസങ്ങള്‍, തലവേദന, സന്ധിവേദന, പേശിവേദന, ഉത്കണ്ഠ, ആശങ്ക, അസ്വസ്ഥത, നെഞ്ചെരിച്ചില്‍ ഇങ്ങനെ നിത്യജീവിതത്തില്‍ നാം ചെയ്യുന്ന പ്രവര്‍ത്തികളെയെല്ലാം മോശമായി ബാധിക്കുന്ന പല ലക്ഷണങ്ങളും പിഎംഡിഡിയുടേതായി ഉണ്ടാകാം. പിഎംഎഎസിനെപ്പോലെ തന്നെ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് തുടങ്ങി, ബ്ലീഡിംഗ് ആരംഭിച്ച് ഒന്നോ രണ്ടോ ദിവസം വരേക്ക് നീണ്ടുനില്‍ക്കാവുന്നതാണ് പിഎംഡിഡിയുടെ പ്രശ്നങ്ങളും. ആര്‍ത്തവകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോടുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമായാണ് വിദഗ്ധര്‍ പിഎംഡിഡിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരത്തിലെ സന്തോഷം, ഉറക്കം എന്നിങ്ങനെയുള്ള ഘടകങ്ങളെ നിയന്ത്രിക്കുന്ന ‘സെറട്ടോണിന്‍’ എന്ന ഹോര്‍മോണിന്റെ കുറവാണ് ഇത്രയും തീവ്രമായ മാനസികാവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. എന്നാല്‍ പലപ്പോഴും സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള പരിഗണന ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കാറില്ല. ഇങ്ങനെ പിഎംഎസ്- പിഎംഡിഡി പോലുള്ള അവസ്ഥകളില്‍ നിന്നുണ്ടാകുന്ന മാനസിക വിഷമതകളെ കൂടെയുള്ളവര്‍ നിസാരവത്കരിക്കുന്നത് വലിയ അപകടത്തിലേക്ക് വരെ സാധ്യത ചൂണ്ടുന്നുവെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ആർത്തവ സമയങ്ങളിൽ തങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളെ ചുറ്റുമുള്ളവര്‍ നിസ്സാരമായി കണക്കാക്കുമ്പോൾ അത് കൂടുതല്‍ പിരിമുറുക്കത്തിലേക്ക് സ്ത്രീകളെ എത്തിച്ചേക്കുമെന്നും ഇത് ആത്മഹത്യാപ്രവണത വരെ എത്തിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ആര്‍ത്തവത്തിന് മുന്നോടിയായി സംഭവിക്കുന്ന ‘മൂഡ്’ വ്യതിയാനങ്ങളെ, അര്‍ഹിക്കുന്ന പരിഗണന നല്‍കി പരിചരിക്കാന്‍ ചുറ്റുമുള്ളവരും സ്ത്രീകള്‍ സ്വയവും തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: Healthwomen
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies