മാഡ്രിഡ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യന്മാര്ക്ക് തകര്‍പ്പന്‍ ജയം. സ്പെയിന് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഉക്രെയിനിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്റ് കരുത്തുകാട്ടി.
സ്പെയിന് ഉക്രെയിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. പ്രതിരോധ നിര തകര്‍ന്ന ഉക്രെയിനെതിരെ നാലു ഗോളുകളാണ് കാളപ്പോരിന്റെ നാട്ടുകാര്‍ അടിച്ചത്. സെര്‍ജിയോ റാമോസിന്റെ ഇരട്ടഗോളുകളാണ് കളിയുടെ സവിശേഷത. മൂന്നാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയ റാമോസ് 29-ാം മിനിറ്റില്‍ ടീമിന് 2-0ന്റെ ലീഡ് നല്കി. 32-ാം മിനിറ്റില്‍ ആന്‍സു ഫാറ്റി ഗോള്‍ നേടി. 84-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ്സാണ് നാലാം ഗോള്‍ നേടിയത്.
റെക്കോഡ് നേട്ടവുമായി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാറ്റി മാറിയിരിക്കുകയാണ് . ഇന്നലെ ഗോള്‍ നേടുമ്പോള്‍ ഫാറ്റിക്ക് കേവലം 17 വയസ്സും 311 ദിവസവുമാണ് പ്രായം. ക്ലബ്ബ് ഫുട്ബോളില്‍ ബാഴ്സലോണയുടെ താരമാണ് ഫാറ്റി. സ്പെയിനിന്റെ 95 വര്‍ഷത്തെ ചരിത്രമാണ് ഫാത്തി തിരുത്തിക്കുറിച്ചത്.
ജര്‍മ്മനിക്കെതിരെ സ്വിറ്റ്സര്‍ലന്റ് രണ്ടാം പകുതിയിലാണ് സമനില പിടിച്ചത്. കളിയുടെ 14-ാം മിനിറ്റില്‍ ഇക്കായ് ഗുന്‍ഡോഗനാണ് ജര്‍മ്മനിയെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിസിന്റെ സില്‍വാന്‍ വിഡ്മെറാണ് മുന്‍ ലോകചാമ്പ്യന്മാരെ അമ്പരപ്പി ച്ചുകൊണ്ട് സമനില ഗോള്‍ പിടിച്ചത്. ജര്‍മ്മന്‍ ഗോള്‍മുഖത്ത് 20 തവണ കയറിക്കളിക്കാന്‍ സ്വിസിനായി. ആദ്യ കളിയിലും സ്പെയിനിനോട് ജര്‍മ്മനിയ്ക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.
ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഗ്രീസ് എന്നീ ടീമുകള്‍ ജയിച്ചപ്പോള്‍ മാള്‍ട്ട- ലാത്വിയ മത്സരം സമനിലയിലായി. നാളെ പുലര്‍ച്ചെ ഇറ്റലി നെതര്‍ലന്റ്സിനെ നേരിടും.
Comments