കുഞ്ഞുങ്ങളെ കുസൃതി കുരുന്നുകളാക്കുന്ന ഉണ്ണിക്കണ്ണനും , മഞ്ചാടി മണികളും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കുഞ്ഞുങ്ങളെ കുസൃതി കുരുന്നുകളാക്കുന്ന ഉണ്ണിക്കണ്ണനും , മഞ്ചാടി മണികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:15 pm IST
FacebookTwitterWhatsAppTelegram

ശ്രീ കൃഷ്ണ ക്ഷേത്രത്തിലെത്തുന്ന കുട്ടികളെ ആദ്യം ആകര്‍ഷിക്കുന്നത് അവിടെ ഉരുളിയില്‍ നിറച്ചു വച്ചിരിക്കുന്ന മഞ്ചാടി മണികളാണ്. എന്നാല്‍ അതില്‍ നിന്ന് ഒന്നു പോലും പുറത്തു പോകാതെ ശ്രദ്ധയോടെയാണ് കുട്ടികള്‍ മഞ്ചാടി വാരുന്നത്. കണ്ണനെ പോലെ കുസൃതി നിറഞ്ഞ ഉന്മേഷമുളളവരായി കുട്ടികള്‍ മാറാന്‍ വേണ്ടിയും മാതാപിതാക്കള്‍ കുട്ടികളെ കൊണ്ട് മഞ്ചാടിക്കുരു വാരിയ്‌ക്കാറുണ്ട്.

മഞ്ചാടി എങ്ങിനെ കൃഷ്ണന് പ്രിയപ്പെട്ടതായി എന്നതിന് പിന്നില്‍ ഒരു കഥയുണ്ട് ഒരു ഭക്തയുടെ സ്‌നേഹ സമ്മാനത്തിന്റെ കഥ. പണ്ട് വടക്കന്‍ കേരളത്തില്‍ കണ്ണനെ കാണാനായി ഗുരുവായൂര്‍ അമ്പലനടയില്‍ എത്തണം എന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. പക്ഷേ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള കൃത്യമായ വഴിയോ അവിടേക്ക് പോകാനുള്ള പണമോ കൂടെ പോകാന്‍ കൂട്ടോ അവള്‍ക്കില്ലായിരുന്നു. എന്നാലും ഒരു ദിവസം കണ്ണനെ കാണണം എന്നവള്‍ മനസ്സില്‍ ഉറപ്പിച്ചു.

പക്ഷേ പോകുമ്പോള്‍ കൃഷ്ണനു എന്ത് സമ്മാനമായി കൊടുക്കണം എന്ന ചിന്ത അവളെ അലട്ടി സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു ഈ പെണ്‍കുട്ടി. അപ്പോഴാണ് ഒരു ദിവസം ചുവന്നു ഭംഗിയുളള മഞ്ചാടി അവള്‍ കണ്ടത്. അവള്‍ മഞ്ചാടിക്കുരുക്കള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി ദിവസം തോറും അവളതു നന്നായി തുടച്ചു വൃത്തിയാക്കി ഭഗവാനെ കാണാന്‍ പോകുമ്പോള്‍ കൊണ്ടു പോകാനായി ഒരു നിധി പോലെ സൂക്ഷിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭഗവാനെ കാണാന്‍ പുറപ്പെട്ടു. കൃത്യമായ വഴിയറിയാതെ തനിച്ചാണ് യാത്ര പുറപ്പെട്ടത്. 44 ദിവസത്തെ യാത്രക്കൊടുവില്‍ ഏറെ ക്ഷീണിച്ചു അവശയായി ആ പെണ്‍കുട്ടി ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തി.

എന്നാല്‍ അന്ന് അവിടെ ഗുരുവായൂരപ്പന്റെ ഭക്തനായ നാടുവാഴി മുടക്കം വരുത്താതെ കണ്ണനെ കാണാന്‍ വരുന്ന ദിവസമായിരുന്നു. കണ്ണനോടുള്ള ഭക്തി കൊണ്ട് ആനയെ നടക്കിരുത്താനാണ് നാടുവാഴിയുടെ വരവ്. മഞ്ചാടിക്കുരുവുമായി വന്ന പെണ്‍കുട്ടി ഇതെല്ലാം കണ്ട് പതിയെ നടന്നു. എല്ലാവരെയും ക്ഷേത്ര നടയില്‍ നിന്നും മാറ്റി തുടങ്ങിയിരുന്നു. ആ സമയമാണ് പെണ്‍കുട്ടി അവിടേക്ക് നടന്നു പോയ് കൊണ്ടിരുന്നത് തിക്കിലും തിരക്കിലും പെട്ട് അവളുടെ കയ്യിലെ മഞ്ചാടി മണികള്‍ താഴെ വീഴാതെ അവള്‍ പതിയെ മുന്നോട്ടു നടന്നു. ഇതു കണ്ട നാടുവാഴികളുടെ സഹായികള്‍ അവളെ പിടിച്ചു തള്ളി. ഇത്രയും കാലം നിധി പോലെ കാത്തു സൂക്ഷിച്ച മഞ്ചാടി മണികള്‍ താഴെവീണു. ഭഗവാനു സമ്മാനം കൊടുക്കാന്‍ കഴിയാതെ അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ആ മഞ്ചാടി മണികള്‍ക്കൊപ്പം താഴെവീണു.

ഈ സമയം നാടുവാഴിയുടെ ആന ഇടഞ്ഞു ചുറ്റുംകൂടിയ ആളുകള്‍ പേടിച്ചോടി. ഇതു കണ്ട് പേടിച്ച നാടുവാഴി കൃഷ്ണനെ വിളിച്ചു രക്ഷിക്കാനായി അപേക്ഷിച്ചു. ആ സമയം ശ്രീകോവിലിനുള്ളില്‍ നിന്നും ഒരു അശരീരി ഉണ്ടായി ‘എവിടെ എന്റെ മഞ്ചാടിമണികള്‍ എവിടെ എന്റെ ഭക്ത അവള്‍ എനിക്കായി കാത്തുവെച്ച മഞ്ചാടി മണികള്‍ എവിടെ’ ഇതു കേട്ടപ്പോഴാണ് നാടുവാഴിക്കും ചുറ്റും കൂടിയവര്‍ക്കും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലായത് അവര്‍ ആ പെണ്‍കുട്ടിയെ അന്വേഷിച്ചു അവളുടെ കയ്യില്‍ നിന്നും വീണ മഞ്ചാടിമണികള്‍ ശേഖരിച്ച് അവളെ ശ്രീകോവിലിനു മുന്നിലെത്തിച്ചു.

ഈ സമയം ആന കലിയടങ്ങി ശാന്തനായി. ആ പെണ്‍കുട്ടിയുടെ ഭക്തിയും സ്‌നേഹവും തിരിച്ചറിഞ്ഞ ആളുകള്‍ ഗുരുവായൂരപ്പനു മുന്നില്‍ ഒരു ഓട്ടുരുളിയില്‍ ആ മഞ്ചാടി മണികള്‍ സൂക്ഷിച്ചു. അതുകൊണ്ടു ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എല്ലാം തന്നെ മഞ്ചാടി മണികള്‍ കാണാം. ഉണ്ണി കണ്ണന്റ വാത്സല്യം ഇതിലുണ്ടെന്നാണു വിശ്വാസം.

Tags: guruvayoor temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies