മെട്രോ സർവീസ് നീണ്ട ഇടവേളകൾക്ക് ശേഷം പുനരാരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ ട്രെയിൻ വീണ്ടും ഓടിത്തുടങ്ങിയത്. ബുധനാഴ്ച മുതലാണ് സാധാരണ നിലയിലുള്ള സർവീസുകൾ ആരംഭിക്കുക. താപനില പരിശോധിച്ചതിനുശേഷമേ യാത്രക്കാരെ മെട്രോ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. കൈ വൃത്തിയാക്കാനുള്ള സാനിറ്റൈസറും മറ്റും സ്റ്റേഷനിൽ തന്നെ ഉണ്ടാകും. ഓരോ 20 മിനിറ്റിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ഓരോ നാല് മണിക്കൂറിലും ആളുകളുടെ ശരീര സ്പർശം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും പൂർണമായി സാനിറ്റൈസ് ചെയ്യും. ട്രെയിനുകൾ, പ്ലാറ്റഫോം, കൗണ്ടറുകൾ, കസേരകൾ, എഎഫ്സി ഗേറ്റ്, എലിവേറ്റർ, എസ്കലേറ്റർ തുടങ്ങി ആളുകൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യും. രാവിലെ 7:00 മണി മുതൽ രാത്രി 9:30 മണിവരെയായിരുക്കും കൊച്ചി മെട്രോ സർവീസ് ഉണ്ടാവുക. ഓരോ സ്റ്റേഷനുകളിലും 20 സെക്കന്റ് സമയം തീവണ്ടിയുടെ വാതിലുകൾ തുറന്നിടും. ട്രെയിൻ ആരംഭിക്കുന്ന ആലുവയിലും അവസാനിക്കുന്ന പേട്ടയിലും 5 മിനിറ്റ് വാതിലുകൾ തുറക്കും. സാമൂഹിക അകലം പാലിക്കാൻ വേണ്ടി സീറ്റുകളിലെല്ലാം സ്റ്റിക്കേഴ്സ് ഒട്ടിച്ചുവെച്ചിട്ടുണ്ട്. യാത്രക്കാർ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സജീകരണമാക്കിയിട്ടുണ്ട്.
മെട്രോ സർവീസുകൾ പുനരാരംഭിക്കുമ്പോൾ പുതിയ തീരുമാനപ്രകാരം 50 രൂപയാണ് ഏറ്റവും ഉയർന്ന ചാർജ്. 10, 20, 30, 50 എന്നീ നാല് നിരക്കുകളാണ് ഇനി മെട്രോയിൽ ഉണ്ടാവുക. അതുപോലെ വീക്ക്ഡേ പാസുകൾക്കും, വീക്കെൻഡ് പാസുകൾക്കും നിരക്കുകൾ കുറച്ചിട്ടുണ്ട്. ഒപ്പം തൈക്കുടം – പേട്ട ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞിരിക്കുകയാണ്. പൂർണമായി പ്രോട്ടോകോൾ പാലിച്ച്, സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്കിട്ട് തന്നെയാണ് യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്യുന്നത്.
Comments