ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസിനൊപ്പം കൈ കോർക്കുന്നു. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനി ആയ വേഫറെർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത് . ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് ഉദ്യോഗസ്ഥനായിക്കും വേഷമിടുക . മുൻപ് ദുൽഖർ ഒരു ഐ പി എസ് ഓഫീസർ ആയി വേഷമിട്ടത് വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ആയിരുന്നു .മുംബൈ പോലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും , തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത് .
ദുൽഖറിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം ശ്രീനാഥ് രാജേന്ദ്രന്റെ “കുറുപ്പ് ” ആണ് . കുറുപ്പ് എന്ന വ്യക്തിയായി തന്നെയാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത് . തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു .തമിഴ് ചിത്രമായ “ഓ സിനാമിക ” യാണ് ദുൽഖറിന്റെ മറ്റൊരു ചിത്രം . ഇതിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും അദിതി റാവുവും വേഷമിടുന്നു .
തെലുങ്ക് – തമിഴ് – മലയാളം എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് . 1964 കാലഘട്ടത്തിൽ അരങ്ങേറുന്ന ഈ ചിത്രത്തിൽ ഒരു പട്ടാളക്കാരൻ ആയിട്ടാണ് ദുൽക്കർ എത്തുന്നത് , സൈനിക പശ്ചാത്തലത്തിൽ പ്രണയ കഥ പറയുന്ന ഇത് കൂടുതലും ചിത്രീകരിക്കുന്നത് കശ്മീരിലാണ്.
Comments