പ്രീതിപ്പെടുത്താം നാഗങ്ങളെ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പ്രീതിപ്പെടുത്താം നാഗങ്ങളെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:32 pm IST
FacebookTwitterWhatsAppTelegram

നൂറ്റാണ്ടുകൾക്ക് മുൻപേ തങ്ങളുടെ അഭീഷ്ടങ്ങൾക്കും കാര്യലബ്ധിക്കുംവേണ്ടി ‘സർപ്പാരാധന’ ചെയ്തിരുന്നു. തറവാട്ടുപറമ്പിൽ ഏഴിലം പാല, കാഞ്ഞിരം തുടങ്ങി നിരവധി മരങ്ങൾ നിറഞ്ഞ കാവിൽ  അതിനു ചുവടെ ചിത്രകൂടത്തിൽ സർപ്പപ്രതിഷ്ഠ നടത്തി ആരാധിച്ച് ദോഷങ്ങൾ അകറ്റുന്ന ഒരു വലിയ വിഭാഗം ഭക്തർ ഇന്നും നമ്മുടെ ചുറ്റിലുമുണ്ട്. ഇത്തരം കാവുകളിൽ വർഷാവർഷം സർപ്പത്തിന് ‘നൂറും പാലും’ കൊടുത്ത് സർപ്പപ്രീതി നടത്തിവരുന്നു. ഇതുകൂടാതെ ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗപ്രതിഷ്ഠ നടത്തി കേരളീയർ സർപ്പങ്ങളെ ആരാധിച്ചുവരുന്നു.

കേരളത്തിൽ നാഗത്തെ പ്രധാന ദേവതയാക്കി പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങൾ വിരളമാണ്. ഇത്തരത്തിൽ പ്രധാന നാഗ ക്ഷേത്രമാണ് പാമ്പുമേയ്‌ക്കാട് ക്ഷേത്രം. തൃശൂർ ജില്ലയിൽ മാളയ്‌ക്കടുത്ത് വടമ എന്ന ചെറുഗ്രാമത്തിൽ ജനത്തിരക്കിൽ നിന്നൊഴിഞ്ഞ് പ്രകൃതിരമണീയമായ സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാണപ്രസിദ്ധമായ പാമ്പുമേക്കാട് മന സ്ഥിതി ചെയ്യുന്നു. വൻ മരങ്ങൾ നിറഞ്ഞ തികച്ചും ഒരു കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിൽ പലയിടങ്ങളിലായി വിവിധയിനം സർപ്പങ്ങളുടെ കരിങ്കലിൽ തീർത്ത പ്രതിമകൾ കടന്ന് മുന്നോട്ട് ചെന്നാൽ മനയോട് ചേർന്ന് നൂറ്റാണ്ടുകൾക്കു മുൻപുള്ള നാഗക്ഷേത്രം കാണപ്പെടുന്നു. അതിനോട് ചേർന്ന് മനോഹരമായ വിശാലമായ കുളവും കാണാം.

പല നാടുകളിൽ നിന്നും നാനാജാതിക്കാരായ ഭക്തർ തങ്ങളുടെ ആഗ്രഹപൂർത്തിക്കായി സർപ്പാരാധന നടത്തുവാൻ എത്തിച്ചേരുന്നു. പ്രധാന പ്രസാദമായ ‘കെടാവിളക്കിലെ എണ്ണ’ സർവ്വരോഗനാശിനി എന്നാണ് വിശ്വാസം. നാഗക്കളം തീർത്തുള്ള പൂജകളും, നൂറും പാലും, കദളി പഴം, മഞ്ഞൾപ്പൊടി തുടങ്ങിയവ വഴിപാടുകളും നിവേദ്യങ്ങളുമാണ്. മനയിലെ ഏറ്റവും പ്രായം ചെന്ന അമ്മയ്‌ക്കാണ് പൂജ നടത്തുവാനുള്ള അധികാരം. ഊരായ്മ ദേവസ്വം ആണ് ഭരണം നടത്തുന്നത്. ഇപ്പോൾ മൂത്തകാരണവർ ശ്രീധരൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി, വല്ലഭൻ നമ്പൂതിരി, ശങ്കരനാരായണൻ, നാഗരാജൻ എന്നിവരാണ് സാരഥികൾ.

‘കാടുകൾ നമ്മുടെ സമ്പത്ത് അത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമ’ എന്ന മഹത്തായ ആശയം എത്ര കണ്ട് പ്രാവർത്തികമായിട്ടുണ്ടെന്ന് പഴമക്കാർ ചെയ്തുവെച്ച ഓരോ സർപ്പക്ഷേത്രങ്ങളിൽ നിന്നും തറവാട്ടു വളപ്പിലെ സർപ്പക്കാവുകളിൽ നിന്നും ബോധ്യമാക്കാം. നിത്യാരാധന ഉണ്ടെങ്കിലും കന്നി മാസത്തിലെ ആയില്യവും, വൃശ്ചികമാസം ഒന്നിനുമാണ് ഏറ്റവും അധികം ഭക്തർ ഇവിടെ എത്തുന്നത്.

Tags: Temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies