ന്യൂഡല്‍ഹി: കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു. ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
Comments