ഫാഷന്റെ ഭാഗമായി മാറിയ കണ്ണടകളുടെ പരിണാമം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഫാഷന്റെ ഭാഗമായി മാറിയ കണ്ണടകളുടെ പരിണാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 04:13 pm IST
FacebookTwitterWhatsAppTelegram

പ്രായമാകുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു വസ്തുവാണ് കണ്ണട. പ്രായമാകുമ്പോള്‍ നമ്മുടെ കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുകയും അത് പരിഹരിക്കാന്‍ നാം കണ്ണട ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവേ കാഴ്ചക്കുറവ് പരിഹരിക്കാന്‍ ഉപയോഗിക്കുന്ന കണ്ണട ചിലര്‍ കണ്ണിനെ സംരക്ഷിക്കുന്നതിനും മറ്റു ചിലര്‍ അലങ്കാരമായും ഉപയോഗിക്കാറുണ്ട്. കണ്ണടയുടെ കണ്ടുപിടുത്തവും കൂടുതല്‍ വിശേഷങ്ങളുമാണ് ജനം ടിവി. കോം വേഴ്ഡ് ഓഫ് ഇന്‍വെന്‍ഷന്‍സിന്റെ ഈ അദ്ധ്യായത്തില്‍ നാം പരിചയപ്പെടാന്‍ പോകുന്നത്.

പുരാതന കാലം മുതല്‍ക്കേ ആളുകള്‍ വസ്തുക്കള്‍ വലുതായി കാണുന്നതിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. അന്ന് കാലത്ത് റോമാക്കാരും, ഗ്രീക്ക് കാരും, ഈജിപ്തുകാരും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബിസിഇ 400 ആയപ്പോഴേക്കും സൂക്ഷ്മ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ റോമക്കാര്‍ക്ക് കഴിഞ്ഞിരുന്നു എന്നാണ് വിവരം. എന്നാല്‍ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത് ലെന്‍സ് ആണോ എന്ന കാര്യം വ്യക്തമല്ല. ഈ കാലഘട്ടത്തില്‍ ലെന്‍സുകള്‍ പ്രചാരത്തിലുണ്ടായിരുന്നു എങ്കിലും അവയൊന്നും വസ്തുക്കളെ വലുതാക്കി കാണിക്കാന്‍ പ്രാപ്തമല്ലായിരുന്നു എന്നാണ് പ്രശസ്ത ജ്യോതി ശാസ്ത്രഞ്ജനായ ടോളമി പറയുന്നത്.

ഒന്നാം നൂറ്റാണ്ടു മുതല്‍ ചൈനക്കാര്‍ കണ്ണടകള്‍ തുടങ്ങിയിരുന്നതായാണ് വിവരം. എന്നാല്‍ അക്ഷരങ്ങള്‍ വലുതായി കാണുന്നതിനല്ല മറിച്ച് അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് ചൈനക്കാര്‍ കണ്ണടകള്‍ ധരിച്ചിരുന്നത്. കണ്ണടകള്‍ ദുഷ്ടശക്തികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുമെന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. പിന്നീട് എഡി 1000 ആയപ്പോഴേക്കും ഭൂത കണ്ണാടികള്‍ പോലുള്ള സ്ഫടിക കല്ലുകള്‍ കണ്ടു പിടിച്ചു. ഇത്തരം കല്ലുകളെ കണ്ണാടികളും ലെന്‍സുകളുമാക്കി രൂപാന്തരപ്പെടുത്തിയത് വെനീഷ്യക്കാരാണെന്നാണ് വിവരം. ലെന്‍സുകള്‍ ഒരു ഫ്രെയിമിനകത്ത് ആക്കി ആദ്യമായി ഉപയോഗിച്ചതും ഇവരാണത്രേ.

1268 നും 1289 നും ഇടയിലാണ് ഇടയിലാണ് കണ്ണടകള്‍ കണ്ടുപിടിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1306 ല്‍ പിസയിലെ ഒരു സന്യാസി 20 വര്‍ഷക്കാലം പഴക്കം ചെന്ന ഒരു കണ്ണടയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു്. ഇതാണ് പ്രസ്തുക കാലയളവിലാകം കണ്ണട കണ്ടു പിടിച്ചത് എന്ന അനുമാനത്തിന് കാരണം. കണ്ണട കണ്ടുപിടിച്ചയാളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും പിസയിലെ സന്യാസി അവകാശപ്പെടുന്നുണ്ടെങ്കിലും അയളുടെ പേര് ഇന്നും വ്യക്തമല്ല.

1352 ല്‍ ചിത്രകാരനായ തോമസോ ഡോ മൊഡേണ വരച്ച കണ്ണടയുടെ ചിത്രമാണ് ഗവേഷണത്തിന് സഹായിക്കുന്ന മറ്റൊരു സൂചന. വായിക്കുകയും എഴുതുകയും ചെയ്യുന്ന രണ്ട് സഹോദരങ്ങളുടെ ചിത്രമായിരുന്നു അദ്ദേഹം വരച്ചത്. ചിത്രത്തിലെ ഒരു സഹോദരന്റെ കണ്ണില്‍ ഭൂത കണ്ണാടയും , മറ്റൊരു സഹോദരന്‍ കണ്ണടയും ധരിച്ചിരുന്നു. ഈ ചിത്രം മറ്റ് ചിത്രകാരന്‍മാരെയും സ്വാധീനിച്ചു. പിന്നീട് ബുദ്ധിയും കാര്യശേഷിയുമുള്ള ബഹുമാന്യനായ ആളുകളുടെ മൂക്കിന് മേല്‍ അല്‍പ്പം താഴ്‌ത്തി കണ്ണട വരച്ച് ചേര്‍ക്കുന്നത് പിന്നീട് പതിവായി.

16ാം നൂറ്റാണ്ടു മുതലാണ് കണ്ണടകള്‍ വ്യാപകമായി പ്രചരിക്കാന്‍ ആരംഭിച്ചത്. ഹ്രസ്വദൃഷ്ടികൊണ്ട് വിഷമിക്കുകയായിരുന്ന പോപ്പ് ലിയോ പത്താമന് കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് ആദ്യ കണ്ണട നിര്‍മ്മിച്ചു നല്‍കി. പിന്നീട് 17 ാം നൂറ്റാണ്ടില്‍ സ്പെയിനും, ഇറ്റലിയും കേന്ദ്രീകരിച്ച് കണ്ണട നിര്‍മ്മാണം പുരോഗമിച്ചു. കണ്ണടയുടെയും ലെന്‍സിന്റെയും വളര്‍ച്ച അതിവേഗം നടന്നെങ്കിലും അവയ്‌ക്കാവശ്യമായിരുന്ന ഫ്രെയിമുകള്‍ അന്നും കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. 1730 ല്‍ ഇംഗ്ലീഷുകാരനായ എഡ്വാര്‍ഡ് സ്‌കാര്‍ലെറ്റാണ് ചെവിക്കുള്ളില്‍ കുടുക്കിവെയ്‌ക്കാവുന്ന ഫ്രെയിമുകള്‍ നിര്‍മ്മിച്ചത്.

1780 ല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ രണ്ട് ലെന്‍സുകള്‍ ചേര്‍ത്ത് ബൈഫോക്കല്‍ ലെന്‍സ് കണ്ണടകള്‍ നിര്‍മ്മിച്ചു. അടുത്തുള്ളതും അകലെയുള്ളതുമായ വസ്തുക്കളെ നോക്കാന്‍ രണ്ട് തരം ലെന്‍സുകള്‍ ഉപയോഗിക്കുന്ന കണ്ണടയായിരുന്നു ഇത്. ഇതോടെ കണ്ണടകളുടെ പ്രചാരം വീണ്ടും വര്‍ദ്ധിച്ചു.

നിരന്തര മാറ്റങ്ങള്‍ക്ക് ശേഷമാണ് കണ്ണടകള്‍ക്ക് ഇന്ന് കാണുന്ന രൂപം കൈവന്നിരിക്കുന്നത്. ഇന്ന് പല തരം ലെന്‍സുകളിലും ഫ്രെയിമുകളിലുമുള്ള കണ്ണടകള്‍ ലഭ്യമാണ്. ഇതാണ് കണ്ണകടകള്‍ വളരെപ്പെട്ടെന്ന് ഫാഷന്റെ ഭാഗമായി മാറാന്‍ കാരണവും.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies