ശരീരം പ്രകടിപ്പിക്കുന്ന ഈ നാല് ലക്ഷണങ്ങൾ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് !
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരം പ്രകടിപ്പിക്കുന്ന ഈ നാല് ലക്ഷണങ്ങൾ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:26 am IST
Facebook
Twitter
WhatsAppTelegram

ആരോഗ്യമുള്ള ശരീരവുമായി ജീവിക്കുക എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണ രീതിയും പല തരത്തിലുള്ള രോഗങ്ങളിലേയ്‌ക്ക് കൊണ്ടെത്തിക്കുന്നു. അതേസമയം രോഗങ്ങൾ നമ്മുടെ ശരീരത്തെ തളർത്തും മുൻപ് തന്നെ ചില സൂചനകൾ നൽകുന്നു. ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ സ്വീകരിച്ചില്ല എങ്കിൽ അപകടത്തിലേക്ക് നയിക്കപ്പെടും. ആരോഗ്യത്തിന് ഹാനികരമായ ഈ സൂചനകൾ നാം തിരിച്ച് അറിഞ്ഞിരിക്കണം.. അതിൽ പ്രധാനപ്പെട്ട അനാരോഗ്യത്തിന് ലക്ഷണമായ ചില സൂചനകളെപ്പറ്റി ഒന്ന് അറിഞ്ഞിരിക്കാം…

കിതപ്പും ക്ഷീണവും

ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുടെയും മുന്നോടിയായ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പും ക്ഷീണവും. നേരത്തെ ചെയ്തിരുന്ന ജോലി ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഹോർമോണുകളുടെ ഉൽപാദനത്തിൽ ക്രമക്കേടു വന്നാലും ഇത് അനുഭവപ്പെടാം.

അമിതവണ്ണവും കുടവയറും

അമിതവണ്ണവും കുടവയറും മിക്കവരുടെയും പ്രശ്‌നം ആണെന്ന് എടുത്ത് പറയേണ്ടതില്ലലോ. പൊക്കിളിനു ചുറ്റും ടേപ്പ് കൊണ്ട് അളക്കുമ്പോൾ പുരുഷൻമാരിൽ 102 സെന്റിമീറ്ററിൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ കുടവയറായി കണക്കാക്കാം. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്‌ക്കുവരെ കാരണമാകാം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്‌ക്കുമ്പോൾ കുടവയറും താനേ കുറയും.

അതേസമയം ശരീരഭാരം ഒരു മാസത്തിനുള്ളിൽ തന്നെ മൂന്നു കിലോയിൽ അധികം കൂടുന്നതും നല്ലതല്ല. ബോഡി മാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ തൈറോയ്ഡ് പോലുള്ള രോഗമുണ്ടോയെന്ന് പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകട സൂചനയാണെന്ന് ഓർക്കുക.

നീർവീക്കം

ശരീരത്തിലെ വാട്ടർ– ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ് നീർവീക്കത്തിനു കാരണം. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം കാരണവും ശരീരത്തിൽ നീരു കെട്ടാം. ഇന്നലെ ഇട്ട വസ്ത്രം ഇന്നു കയറുന്നില്ലെന്നു ചിലർ പറയുന്നതു കേട്ടിട്ടില്ലേ… ശരീരഭാരം കൂടിയിട്ടുമുണ്ടാകില്ല. ഇതിനു പിന്നിലെ കാരണം ഈ നീർക്കെട്ട് ആയിരിക്കും. ഇങ്ങനെ നീർവീക്കം ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

കൂർക്കംവലി

‘സ്‍ലീപ് അപ്നിയ’ എന്ന ഉറക്ക പ്രശ്നത്തിന്റെ സൂചനയാണ് കൂർക്കംവലി. ഇത് ഓക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണയായി വണ്ണം കൂടിയവരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലക്കുറവു കാരണവും കൂർക്കംവലി ഉണ്ടാകാം. ഇത് പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകുന്ന ഒന്നായതിനാൽ നിസ്സാരമാക്കരുത്.

Tags: Healthhealth tipsdiseases
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies