ബര്‍ലിന്‍: സ്വന്തം നാടിന് വേണ്ടി ഫുട്‌ബോള്‍ ലോകകിരീടവും മറ്റ് അനേകം കിരീടനേട്ടങ്ങളും നല്കിയ തോമസ് മുള്ളറെ പുകഴ്‌ത്തി മുന്‍ പരിശീലകന്‍ ഹെയ്‌നെക്‌സ്.മുപ്പതുകാരനായ തോമസ് മുള്ളര്‍ ജര്‍മ്മന്‍ ഫുട്‌ബോളില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാധാരണ താരമാണ്. ജര്‍മ്മനിയുടെ ചരിത്രത്തില്‍ ഇത്രയും നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച ഒരു താരമില്ലെന്നും ഹെയ്‌നെക്‌സ് പ്രശംസിച്ചു.
ബയേണ്‍ മ്യൂണിച്ചിനൊപ്പംമാത്രം ക്ലബ്ബ് ഫുട്‌ബോളില്‍ കളിക്കുന്ന മുള്ളര്‍ ക്ലബ്ബിനായി സുപ്രധാനമായ എല്ലാ കിരീടങ്ങളും നേടിക്കഴിഞ്ഞുവെന്നും ഹെയ്‌നെക്‌സ് പ്രശംസിച്ചു. 525 തവണയാണ് മുള്ളർ ബുന്ദേസ്ലീഗയില്‍ കളിച്ചിരിക്കുന്നത്. 2014ലാണ് ജർമ്മനി ലോകകപ്പ് നേടിയത്. അതേ വർഷം ലീഗിലും യൂറോപ്പിലും മ്യൂണിച്ചിനൊപ്പം മുള്ളർ വെന്നിക്കൊടി പാറിച്ചു.















