അടുത്തുള്ള കുന്നുകളില്‍ നിന്നും വരുന്ന മഴവെള്ളം സ്വന്തം കൃഷിസ്ഥലത്തേക്ക് എത്തിക്കാന്‍ കര്ഷകന് ഒറ്റയ്ക്ക് തീര്‍ത്തത് മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍. ബീഹാറിലെ ഗയയിലെ ലാഹുവ പ്രദേശത്തെ ഖോത്തില്‍വയലിലാണ് സംഭവം. മുപ്പത് വര്‍ഷമെടുത്താണ് ലോംഗി ഭൂയാന്‍ എന്ന കര്ഷകന് കനാല്‍ കുഴിച്ചു തീര്‍ത്തത്.
‘കഴിഞ്ഞ 30 വര്‍ഷമായി, ഞാന്‍ എന്റെ കന്നുകാലികളെ വളര്‍ത്താനും കനാല്‍ കുഴിക്കാനും അടുത്തുള്ള കാട്ടിലേക്ക് പോകുമായിരുന്നു. ഈ ശ്രമത്തില്‍ ആരും എന്നോടൊപ്പം ചേര്‍ന്നിട്ടില്ല … ഗ്രാമവാസികള്‍ ഉപജീവനത്തിനായി നഗരങ്ങളില്‍ പോകുന്നുണ്ടെങ്കിലും ഞാന്‍ ഇവിടെ താമസിക്കാന്‍ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു. മലകളാല്‍ ചുറ്റപ്പെട്ട നിബിഡവനപ്രദേശമാണ് ഖോത്തില്വ ഗ്രാമം. ഗയ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഇത്. ഇവിടെ കമ്മ്യൂണീസ്റ്റ് ഭീകര സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ലോംഗി ഭൂയാന്റെ ഈ പ്രവൃത്തി ഗ്രാമവാസികള്‍ക്കാകെ ഗുണം ചെയ്തിരിക്കുകയാണ്. വലിയ കുളത്തിലേക്കാണ് അദ്ദേഹം കുഴിച്ച കനാല്‍ എത്തുന്നത്. ഗയയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷി, മൃഗസംരക്ഷണം എന്നിവയാണ്. കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനകരമായിരിക്കുകയാണ് ഈ കനാലിപ്പോള്. പാടങ്ങളിലേക്ക് എത്ര വേണമെങ്കിലും ഇനി ജലസേചനം നടത്താം.
മഴക്കാലത്ത്, പര്‍വതങ്ങളില്‍ നിന്ന് വീഴുന്ന വെള്ളം നദിയിലേക്ക് ഒഴുകി പോവുകയായിരുന്നു. ഇത് ഭൂയാനെ അലട്ടിയിരുന്നു. ഇതോടെയാണ്
ഒരു കനാല്‍ തീര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്. പിന്നെ എന്നും മുടങ്ങാതെ തന്റെ ആഗ്രത്തിന് പിന്നാലെയായിരുന്നു ഭൂയാന്‍.
Bihar: A man has carved out a 3-km-long canal to take rainwater coming down from nearby hills to fields of his village, Kothilawa in Lahthua area of Gaya. Laungi Bhuiyan says, "It took me 30 years to dig this canal which takes the water to a pond in the village." (12.09.2020) pic.twitter.com/gFKffXOd8Y
— ANI (@ANI) September 12, 2020
‘കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം ഒറ്റയ്ക്ക് കനാലിന് വേണ്ടി പണിയെടുക്കുന്നു. ഇത് ധാരാളം മൃഗങ്ങള്‍ക്കും ഗ്രാമവാസികള്‍ക്കും ഗുണം ചെയ്യും. വയലുകളില്‍ ജലസേചനം നടത്താം. സ്വന്തം നേട്ടത്തിനുവേണ്ടിയല്ല, മുഴുവന്‍ പ്രദേശത്തിനും വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തത്, ‘പാട്ടി മാഞ്ജിയെന്ന ഗ്രാമവാസി പറഞ്ഞു. ഗ്രാമീണര്‍ക്കും അവരുടെ വയലുകള്‍ക്കും വേണ്ടി കനാല്‍ തീര്‍ത്ത ഭൂയാനെ അധ്യാപകനായ രാം വിലാസ് സിംഗ് പ്രശംസിച്ചു.
Comments