ഇന്ത്യൻ സായുധ സേനയിലെ ധീരരായ സ്ത്രീകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ സായുധ സേനയിലെ ധീരരായ സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:26 am IST
Facebook
Twitter
WhatsAppTelegram

അടുത്ത കാലത്തായി, സായുധ സേനയിൽ അന്തർവാഹിനികളിലും, യുദ്ധ പോരാട്ട സ്ഥാനങ്ങളിലും, ടാങ്ക് യൂണിറ്റുകളിലും സേവനമനുഷ്ഠിക്കാൻ സ്ത്രീകളെ അനുവദിച്ചു വരുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് . 2016 ഫെബ്രുവരിയിൽ അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ഇന്ത്യൻ സായുധ സേനയുടെ എല്ലാ വിഭാഗങ്ങളിലും സ്ത്രീകൾക്ക് യുദ്ധങ്ങളിൽ പങ്കാളികളാവാൻ അവസരമുണ്ടാകും എന്ന് പ്രഖ്യാപിച്ചത് മുതൽ ഇന്ത്യൻ സായുധ സേനയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളും അവസരങ്ങളും , ലോകത്തിലെ തന്നെ ഏറ്റവും പുരുഷ മേധാവിത്വമുള്ള തൊഴിലുകളിലൊന്നിൽ ലിംഗസമത്വത്തിലേക്കുള്ള സമൂലമായ നീക്കത്തെ സൂചിപ്പിക്കുന്നു

ഇന്ത്യയിലെ ഏറ്റവും ബഹുമാന്യരായ വനിതാ സൈനികർ തങ്ങളുടെ ശ്രദ്ധേയമായ റെക്കോർഡുകൾ കൊണ്ട് പ്രചോദനാത്മകവും ധീരവുമായ ജീവിതമാണ് സമൂഹത്തിന് മുന്നിൽ കാഴ്ച വെച്ചിരിക്കുന്നത് . അവരിൽ ചില ധീരരായ വനിത സൈനികർ ഇവരൊക്കെയാണ്

1 . പുനിത അറോറ

വിഭജന സമയത്ത് ഉത്തർപ്രദേശിലെ സഹാറൻപൂരിലേക്ക് താമസം മാറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ച പുനിത അറോറ, ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന റാങ്കും ഇന്ത്യൻ സായുധ സേനയുടെ ലെഫ്റ്റനന്റ് ജനറലും ഇന്ത്യൻ നേവിയുടെ വൈസ് അഡ്മിറൽ റാങ്കും നേടുന്ന ആദ്യ വനിതയാണ്. 2004 ൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിന്റെ കമാൻഡർ ആയിരുന്ന പുനിത ,ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുക്കാൻ പിടിക്കുന്ന ആദ്യത്തെ വനിത കൂടി ആയിരുന്നു . ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന്റെ (എ.എഫ്.എം.എസ്) അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചിരുന്ന പുനിത സായുധ സേനയ്‌ക്കായി മെഡിക്കൽ ഗവേഷണത്തെ ഏകോപിപ്പിക്കുകയും ചെയ്തു . ആവശ്യകത അനുസരിച്ച് ഒരു സേവനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന നിയമം ഉള്ളതിനാൽ പുനിത പിന്നീട് സായുധ സേനയിൽ നിന്ന് നാവിക സേനയിലേക്ക് മാറുകയായിരുന്നു .

2 . പദ്മാവതി ബന്ദോപാധ്യായ

ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിത എയർ മാർഷലായിരുന്നു പദ്മാവതി ബന്ദോപാധ്യായ. 1968 ൽ വ്യോമസേനയിൽ ചേർന്ന അവർ 1978 ൽ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് കോഴ്‌സ് പൂർത്തിയാക്കി, അങ്ങനെ ആദ്യമായി വനിതാ ഓഫീസറായി. മാത്രമല്ല, ഏവിയേഷൻ മെഡിസിൻ സ്‌പെഷ്യലിസ്റ്റായി മാറിയ ആദ്യത്തെ വനിതാ ഓഫീസർ, ഉത്തരധ്രുവത്തിൽ ശാസ്ത്രീയ ഗവേഷണം നടത്തിയ ആദ്യ വനിത എന്നീ ബഹുമതികളും ഇവർക്ക് സ്വന്തം .1971 ലെ ഇന്തോ-പാക് പോരാട്ടത്തിൽ നടത്തിയ മികച്ച സേവനത്തിന് എയർ വൈസ് മാർഷൽ പദവിയും , വിശേഷ് സേവാ മെഡൽ ലഭിച്ച വ്യക്തി കൂടിയാണ് പദ്മാവതി .

3 . മിതാലി മധുമിത

ഫെബ്രുവരി 2011, ലഫ്റ്റനന്റ് കേണൽ മിതാലി മധുമിത, ധീരതയ്‌ക്കുള്ള സേന മെഡൽ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായി. ജമ്മു കശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും മാതൃകാപരവും ധീരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത് .2010 ഫെബ്രുവരിയിൽ ചാവേർ ആക്രമണത്തിനിരയായ കാബൂളിലെ ഇന്ത്യൻ എംബസിയിലെത്തിയ ഇംഗ്ലീഷ് ഭാഷാ പരിശീലന സംഘത്തെ നയിച്ചിരുന്ന ആദ്യത്തെ വനിത ഉദ്യോഗസ്ഥയായിരുന്നു മധുമിത . നിരായുധയായിരുന്നിട്ടും അവർ അക്ഷരാർത്ഥത്തിൽ രണ്ട് കിലോമീറ്ററോളം ഓടി സ്ഥലത്തെത്തി, കരസേന പരിശീലന സംഘത്തിലെ 19 ഓളം ഉദ്യോഗസ്ഥരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചതിനാണ് ധീരതയ്‌ക്കുള്ള സേന മെഡൽ നൽകി അവരെ ആദരിച്ചത് .

4 . പ്രിയ ജിംഗാൻ

1992 സെപ്റ്റംബർ 21 ന്, പ്രിയ ജിംഗൻ – ഇന്ത്യൻ ആർമിയിൽ ചേരുന്ന ആദ്യ വനിത കേഡറ്റ് ആയി മാറി . നിയമ ബിരുദധാരിയായ ജിംഗാൻ എല്ലായ്പ്പോഴും സൈന്യത്തിൽ ചേരണമെന്ന് സ്വപ്നം കണ്ടിരുന്നു. 1992-ൽ അവൾ കരസേനാ മേധാവിക്ക് സ്ത്രീകൾക്കും അവസരം നൽകണം എന്നാവശ്യപ്പെട്ട് കൊണ്ട് കത്തെഴുതുകയുണ്ടായി . ഒരു വർഷത്തിനുശേഷം കരസേനാ മേധാവി , ജിംഗാനെയും മറ്റ് 24 പുതിയ വനിതകളെയും റിക്രൂട്ട് ചെയ്യുകയുണ്ടായി . അവൾ വിരമിച്ചപ്പോൾ പറഞ്ഞതിപ്രകാരമാണ് , “കഴിഞ്ഞ 10 വർഷമായി ഞാൻ എല്ലാ ദിവസവും ജീവിക്കുന്ന ഒരു സ്വപ്നമാണിത്.”

5 . ദിവ്യ അജിത് കുമാർ

21-ാം വയസ്സിൽ, ദിവ്യ അജിത് കുമാർ 244 സഹ കേഡറ്റുകളെ (പുരുഷന്മാരും സ്ത്രീകളും) തോൽപ്പിച്ച് മികച്ച ഓൾ റൗണ്ടർ കേഡറ്റ് അവാർഡ് നേടി, കൂടാതെ “സ്‌വേർഡ് ഓഫ് ഓണർ” നേടുകയും ചെയ്തു. . “സ്‌വേർഡ് ഓഫ് ഓണർ” പി.ടി. അടങ്ങുന്ന ഒരുപാട് വിഷയങ്ങളിലും പരിശീലനങ്ങളിലും മെറിറ്റ് ലിസ്റ്റ് നേടി വിജയിച്ചാൽ മാത്രം കിട്ടുന്ന ഒന്നാണ് . ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ഈ ബഹുമതി നേടിയ ആദ്യ വനിത ക്യാപ്റ്റൻ ദിവ്യ അജിത് കുമാർ 2015 ലെ റിപ്പബ്ലിക് ദിന പരേഡിൽ 154 വനിതാ ഉദ്യോഗസ്ഥരും കേഡറ്റുകളും ഉൾപ്പെടുന്ന ഒരു വനിതാ സംഘത്തെ നയിക്കുകയുണ്ടായി .

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies