ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും ആവശ്യപ്പെടും ഈ നേന്ത്രപ്പഴം അച്ചാര്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും ആവശ്യപ്പെടും ഈ നേന്ത്രപ്പഴം അച്ചാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 05:08 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ആഹാര ശീലങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഈന്തപ്പഴം, മുളക്, ചേന തുടങ്ങി വിവിധ തരത്തിലുള്ള അച്ചാറുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ നേന്ത്രപ്പഴം കൊണ്ടുള്ള അച്ചാര്‍ കഴിച്ചവരുണ്ടോ… കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു അച്ചാറാണ് നേന്ത്രപ്പഴം അച്ചാര്‍.

എണ്ണ, നേന്ത്രപ്പഴം, കടുക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില തുടങ്ങി വളരെ കുറച്ചു സാധനങ്ങള്‍ മാത്രം മതി നേന്ത്രപ്പഴം കൊണ്ടുള്ള അച്ചാര്‍ തയ്യാറാക്കാന്‍.

ഇതിനായി പഴുത്ത നേന്ത്രപ്പഴം അധികം ചെറുതല്ലാത്ത രീതിയില്‍ അരിഞ്ഞെടുക്കുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടായ ശേഷം കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഇഞ്ചി ചതച്ചതും ചേര്‍ക്കുക. ശേഷം അരിഞ്ഞു വെച്ച നേന്ത്രപ്പഴം കൂടി ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇത്തിരി പഞ്ചസാരയും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

അതിലേക്ക് തിളപ്പിച്ചാറിയ വെള്ളം കൂടി ചേര്‍ത്ത് കൊടുക്കുക. പച്ചവെള്ളം ഒരു കാരണവശാലും ഒഴിക്കരുത് പകരം തിളപ്പിച്ചാറിയ വെള്ളം തന്നെ ഉപയോഗിക്കണം. ഇത് നന്നായി തിളച്ച് എണ്ണ മുകളില്‍ തെളിഞ്ഞ ശേഷം തീ ഓഫാക്കി ഉപയോഗിക്കാം. ചൂടോടെ ഉപയോഗിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം അച്ചാര്‍. എന്നാല്‍ ഇത് ഉണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നതെങ്കില്‍ അച്ചാറിന്റെ സ്വാദ് കൂടുന്നു. ഈന്തപ്പഴം അച്ചാര്‍ പോലെ തന്നെ മധുരമുള്ള ഒരു അച്ചാറാണ് ഇത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണിത്. ചപ്പാത്തി, ദോശ എന്നിവക്കൊപ്പം ചേര്‍ത്ത് കഴിയ്‌ക്കാവുന്ന ഒന്നാണ് നേന്ത്രപഴം അച്ചാര്‍.

Tags: home made
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies