നാവില്‍ രുചിയൂറും തേന്‍ നെല്ലിക്ക എളുപ്പം വീട്ടില്‍ തയ്യാറാക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

നാവില്‍ രുചിയൂറും തേന്‍ നെല്ലിക്ക എളുപ്പം വീട്ടില്‍ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:58 pm IST
Facebook
Twitter
WhatsAppTelegram

നെല്ലിക്ക ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ഒരുപാട് അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ നെല്ലിക്ക പച്ചയ്‌ക്കു കഴിക്കുമ്പോള്‍ നല്ല പുളിപ്പ് അനുഭവപ്പെടും എന്നാല്‍ തേനിലിട്ട നെല്ലിക്ക ആയാലോ… കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും അത്രയ്‌ക്കു രുചികരവും അതു പോലെ തന്നെ ഔഷധ ഗുണം ഉളളതുമായ ഒന്നാണ് തേന്‍ നെല്ലിക്ക.

തേന്‍ കഴിക്കുന്നതും ശരീരത്തിന് ഉത്തമമാണ്. അതിനാല്‍ ഇവ രണ്ടും കൂടിച്ചരുമ്പോള്‍ ആരോഗ്യത്തിന് ഒരുപാട് ഗുണം ലഭിക്കുന്നു. പുറത്തു നിന്നു തേന്‍ നെല്ലിക്ക വാങ്ങി ദിവസവും കഴിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ എളുപ്പം തന്നെ വീട്ടിലുണ്ടാക്കാവുന്ന ഒന്നാണ് തേന്‍നെല്ലിക്ക. എങ്ങനെയാണ് വീട്ടില്‍ എളുപ്പം ഇത് തയ്യാറാക്കിയെടുക്കുക എന്ന് നോക്കാം.

ഇതിനായി ആദ്യം ഒരേ അളവില്‍ തേനും നെല്ലിക്കയും ശര്‍ക്കരയും എടുക്കണം. അരക്കിലോ നെല്ലിക്കയാണ് എടുക്കുന്നതെങ്കില്‍ അരക്കിലോ തേനും അരക്കിലോ ശര്‍ക്കരയും ഉപയോഗിച്ചു വേണം തേന്‍നെല്ലിക്ക തയ്യാറാക്കാന്‍. ഇതിനായി നെല്ലിക്ക നന്നായി കഴുകി ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കണം. ജലാംശം നെല്ലിക്കയില്‍ ഉണ്ടാകാന്‍ പാടില്ല. അതിനു ശേഷം ശര്‍ക്കര നന്നായി പൊടിച്ചെടുക്കുക. ഭരണിയോ കുപ്പിയോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. എന്തായാലും നന്നായി കഴുകി തുടച്ച ശേഷം മാത്രമേ ഇത് തേന്‍നെല്ലിക്ക ഉണ്ടാക്കാനായി ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരിത്തിരി പോലും ഈര്‍പ്പം കുപ്പിയില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. കുപ്പിയുടെ അടിയില്‍ ശര്‍ക്കര പൊടിച്ചത് നന്നായി വിതറുക ശേഷം അതിനു മുകളിലായി നെല്ലിക്ക ഇട്ടുകൊടുക്കുക ഇതിലേക്ക് തേന്‍ കൂടി ഒഴിച്ചു കൊടുക്കുക.

കുപ്പിയില്‍ സമം തേനും നെല്ലിക്കയും ശര്‍ക്കരയും ഇട്ടശേഷം കുപ്പി നന്നായി മൂടിവയ്‌ക്കുക. അതിനു മുകളില്‍ മൈദ ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്‌ക്കുക.  വായു കടക്കാത്ത രീതിയില്‍ നന്നായി മൂടി സൂക്ഷിക്കുക. അതിനു ശേഷം പതിനഞ്ച് ദിവസം കഴിഞ്ഞ് ഇത് തുറന്ന് ഈര്‍പ്പം ഇല്ലാത്ത സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതുപോലെ തന്നെ മൈദ ഉപയോഗിച്ച് മുപ്പത് ദിവസം വീണ്ടും ഒട്ടിച്ചു വയ്‌ക്കുക. മുപ്പത് ദിവസത്തിനു ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. മൊത്തം നാല്‍പത്തിയഞ്ച് ദിവസമാണ് തേന്‍നെല്ലിക്ക തയ്യാറാക്കാന്‍ വേണ്ട സമയം. വളരെ സ്വാദിഷ്ടവും ഗുണപ്രദവുമായ ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതും ഇഷ്ടപ്പെടുന്നതുമാണ്.

 

Tags: AmlaHONEY
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies